ഇസ്ലമാബാദ് : ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം എംഎസ് ധോണിയുടെ ആരാധകപിന്തുണ മറ്റേത് ക്രിക്കറ്റ് താരങ്ങളേക്കാളും വലുതാണ്. ക്രിക്കറ്റ് താരങ്ങൾ പോലും തങ്ങളുടെ റോൾ മോഡലായി കാണുന്ന വ്യക്തിയുമാണ് ധോണി. മത്സര ശേഷം ധോണിയോട് സംസാരിക്കാൻ എതിർ ടീം താരങ്ങൾ മത്സരിക്കുന്നതും നാം കാണാറുണ്ട്.
ഇപ്പോൾ പാകിസ്ഥാൻ ക്രിക്കറ്റ് താരവും ധോണിയുടെ കടുത്ത ആരാധകനുമായ ഹാരിസ് റൗഫ് പങ്കുവച്ച ചിത്രമാണ് ആരാധകരുടെ മനം കവർന്നിരിക്കുന്നത്. ധോണി അദ്ദേഹത്തിന് സമ്മാനിച്ച ജേഴ്‌സിയുടെ ചിത്രം സോഷ്യൽ മീഡിയിലൂടെ പങ്കുവച്ചുകൊണ്ടാണ് ഹാരിസ് ധോണിയെക്കുറിച്ച് സംസാരിച്ചത്.
ഇതിഹാസവും ക്യാപ്റ്റന്‍ കൂളുമായ എംഎസ് ധോണി തന്‍റെ മനോഹരമായ ജഴ്‌സി എനിക്ക് സമ്മാനിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്‍റ പ്രവർത്തികളിലൂടെയും സല്‍പ്രവര്‍ത്തികളിലൂടെയും ഇപ്പോഴും ഏഴാം നമ്പര്‍ ഹൃദയങ്ങള്‍ കീഴടക്കുകയാണ്. താങ്കളുടെ വലിയ പിന്തുണക്ക് നന്ദി റസല്‍' എന്നാണ് ചിത്രത്തോടൊപ്പം ഹാരിസ് റൗഫ് കുറിച്ചത്.
ALSO READ:Novak Djokovic | വിസ റദ്ദാക്കിയ നടപടി ; സെർബിയയിൽ പ്രതിഷേധ റാലിയുമായി ജോക്കോ ആരാധകർ
ഇതിന് മറുപടിയായി ചെന്നൈ സൂപ്പർ കിങ്സ് ടീം മാനേജര്‍ റസൽ മറുപടിയും നൽകി. ഞങ്ങളുടെ നായകൻ എംഎസ് ധോണി താങ്കൾക്ക് ജേഴ്‌സി നൽകാമെന്ന് ഉറപ്പ് നൽകിയതാണ്. താങ്കളുടെ പിന്തുണക്ക് നന്ദി, റസൽ കുറിച്ചു. ട്വീറ്റിന് താഴെ നിരവധി ആരാധകരും കമന്‍റുമായി എത്തിയിട്ടുണ്ട്.