കേരളം

kerala

ETV Bharat / sports

പ്രിയപ്പെട്ട ധോണി.. പിറന്നതിന് നന്ദി; 40ാം ജന്മദിനമാഘോഷിച്ച് 'ക്യാപ്റ്റന്‍ കൂള്‍'

കോപ്പി ബുക്ക് ബാറ്റിങ് ശൈലിയും അതി സുന്ദരമായ സിഗ്‌നേച്ചർ ഷോട്ടുകളും ധോണിക്ക് പരിചിതമില്ലാത്തതാണ്. എന്നാല്‍ അതിര്‍ത്തികള്‍ കടക്കുന്ന അൺ ഓർത്തഡോക്‌സ് ഷോട്ടുകളും ശൈലിയും മഹിക്ക് മാത്രം സ്വന്തം.

MS Dhoni  Happy Birthday MS Dhoni  MS Dhoni Happy  എംഎസ് ധോണി  ധോണി  'ക്യാപ്റ്റന്‍ കൂള്‍'  captain cool
പ്രിയപ്പെട്ട ധോണി.. പിറന്നതിന് നന്ദി; 40ാം ജന്മദിനമോഘോഷിച്ച് 'ക്യാപ്റ്റന്‍ കൂള്‍'

By

Published : Jul 7, 2021, 10:18 AM IST

ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ 'തല'വരമാറ്റിയ ഇതിഹാസം എംഎസ് ധോണിക്ക് ഇന്ന് 40ാം പിറന്നാള്‍. 1981 ജൂലൈ ഏഴിന് റാഞ്ചിയിലായിരുന്നു ധോണിയുടെ ജനനം. ഗോഡ് ഫാദര്‍മാരില്ലാതെ ക്രിക്കറ്റ് ലോകത്തെത്തി ഇന്ത്യന്‍ ജനതയുടെ സ്വപ്നങ്ങള്‍ ഒരോന്നായി സഫലീകരിച്ചാണ് ധോണി ആരാധകരുടെ ക്യാപ്റ്റന്‍ കൂളായി മാറിയത്.

2004ൽ ബംഗ്ലദേശിനെതിരെ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച ധോണിക്ക് പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്ത്യയ്ക്കായി രണ്ട് ലോക കിരീടങ്ങളുള്‍പ്പെടെ ഐസിസിയുടെ മൂന്ന് പ്രധാന ട്രോഫികളും സ്വന്തമാക്കിയാണ് താരം കരിയര്‍ അവസാനിപ്പിച്ചത്.

2007ലെ പ്രഥമ ടി20 ലോക കപ്പില്‍ ധോണിയെ നായകനാക്കണമെന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നിര്‍ദേശമാണ് ഇന്ത്യന്‍ ക്രിക്കറ്റിന് തന്നെ വഴിത്തിരിവായത്. ഏകദിന ലോകകപ്പിലെ ടീമിന്‍റെ മോശം പ്രകടനത്തോടെ ക്യാപ്റ്റനായിരുന്ന രാഹുൽ ദ്രാവിഡ്​ സ്ഥാനമൊഴിഞ്ഞതാണ് ധോണിക്ക് വഴിയൊരുക്കിയത്. ഇതിനെതിരെ പലകോണുകളില്‍ നിന്നും വലിയ വിമര്‍ശനങ്ങളുയര്‍ന്നുവെങ്കിലും കുട്ടിക്രിക്കറ്റിലെ വിശ്വകിരീടം ഇന്ത്യയ്ക്ക് സമ്മാനിച്ചാണ്​ ധോണി മറുപടി നല്‍കിയത്.

also read: 'ഉയര്‍ച്ച താഴ്ചകളുണ്ടാവും; ജീവിത യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും'- ചിത്രം പങ്കുവെച്ച് സ്മൃതി മന്ദാന

ദക്ഷിണാഫ്രിക്കയില്‍ നടന്ന ടൂര്‍ണമെന്‍റില്‍ പാക്കിസ്ഥാനെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ചായിരുന്നു ധോണിപ്പടയുടെ കിരീട നേട്ടം. തുടര്‍ന്ന് 2011ലെ ഏകദിന ലോക കപ്പും 2013ലെ ചാമ്പ്യന്‍സ് ട്രോഫിയും ധോണിയുടെ നായകത്വത്തിന് കീഴില്‍ ഇന്ത്യ സ്വന്തമാക്കി. സമ്മര്‍ദത്തിലാവുമ്പോള്‍ പല ഘട്ടങ്ങളിലും ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റാന്‍ ധോണിക്ക് കഴിഞ്ഞിരുന്നു.

കോപ്പി ബുക്ക് ബാറ്റിങ് ശൈലിയും അതി സുന്ദരമായ സിഗ്‌നേച്ചർ ഷോട്ടുകളും ധോണിക്ക് പരിചിതമില്ലാത്തതാണ്. എന്നാല്‍ അതിര്‍ത്തികള്‍ കടക്കുന്ന അൺ ഓർത്തഡോക്‌സ് ഷോട്ടുകളും ശൈലിയും മഹിക്ക് മാത്രം സ്വന്തം. കൂര്‍മ്മ ബുദ്ധിക്ക് പുറമെ വിക്കറ്റിന് പിന്നിലെ മിന്നല്‍ വേഗവും വമ്പന്‍ ഷോട്ടുകളുതിര്‍ത്തുള്ള ഫിനിഷിങ് മികവും ധോണിയെന്ന കളിക്കാരനെ വ്യത്യസ്തനാക്കി.

തോല്‍വികളില്‍ പതറാത്ത, ഒരു ചെറു പുഞ്ചിരികൊണ്ട് മാത്രം വിജയം ആസ്വദിച്ച നായകന്‍. സഹ താരങ്ങളെ ഇത്രയധികം പ്രചോദിപ്പിച്ച, വരും തലമുറയെ കൂടുതല്‍ സ്വപനം കാണാന്‍ പ്രേരിപ്പിച്ച മറ്റൊരാള്‍ ഇനിയുമുണ്ടാവുമോയെന്ന് കാലം തെളിയിക്കേണ്ടിയിരിക്കുന്നു. താരങ്ങളും കളിക്കളങ്ങളും മാറിക്കൊണ്ടിരിക്കും .പ്രിയപ്പെട്ട ധോണി പിറന്നതിന് നന്ദി.

ABOUT THE AUTHOR

...view details