മണിക്കൂറുകളുടെ ദൂരം മാത്രമാണ് ഇനി ഏകദിന ക്രിക്കറ്റ് ലോകകപ്പ് ആവേശങ്ങളിലേക്കുള്ളത്. ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് പോരാട്ടത്തോടെയാണ് ഇക്കുറി ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങുന്നത്. ഒക്‌ടോബര്‍ അഞ്ചിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് മത്സരത്തിന്‍റെ വേദി.
രോഹിത് ശര്‍മ, ജോസ് ബട്‌ലര്‍, ഡേവിഡ് മില്ലര്‍, ഹെൻറിച്ച് ക്ലാസന്‍... വമ്പന്‍ അടിക്കാര്‍ നിരവധിയാണ് ഈ ലോകകപ്പില്‍. ഇവരുടെയെല്ലാം വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാണാനുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരും.ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ 13-ാം പതിപ്പാണ് ഇപ്രാവശ്യത്തേത്. ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ കൂടുതല്‍ സികസറുകള്‍ പായിച്ച താരങ്ങള്‍ ആരെല്ലാമെന്ന് നോക്കാം.
- ക്രിസ് ഗെയില്‍
ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പായിച്ചിട്ടുള്ള താരമാണ് വെസ്റ്റ് ഇന്‍ഡീസിന്‍റെ വെടിക്കെട്ട് ബാറ്ററായിരുന്ന ക്രിസ് ഗെയില്‍ (Chris Gayle). 2003-2019 വരെയുള്ള അഞ്ച് ലോകകപ്പുകളില്‍ വിന്‍ഡീസ് ടീമിന്‍റെ ഭാഗമായിരുന്നു ഗെയില്‍.
അഞ്ച് ലോകകപ്പ് പതിപ്പുകളിലെ 35 മത്സരങ്ങളിലെ 34 ഇന്നിങ്‌സുകളില്‍ ബാറ്റ് ചെയ്‌ത താരം 49 സിക്‌സറുകളാണ് ആകെ നേടിയിട്ടുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്നും 90.53 പ്രഹരശേഷിയില്‍ 1,186 റണ്‍സും ഗെയില്‍ സ്‌കോര്‍ ചെയ്‌തിട്ടുണ്ട്.
- എബി ഡിവില്ലിയേഴ്‌സ്
മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സാണ് (Ab de Villiers) ലോകകപ്പ് ചരിത്രത്തില്‍ കൂടുതല്‍ സിക്‌സറുകള്‍ പായിച്ചിട്ടുള്ള മറ്റൊരു ബാറ്റര്‍. ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചുപറത്തിയിരുന്ന ഡിവില്ലിയേഴ്‌സ് ലോകകപ്പില്‍ 23 മത്സരങ്ങളിലെ 22 ഇന്നിങ്‌സില്‍ നിന്നും 37 സിക്‌സറുകള്‍ നേടിയിട്ടുണ്ട്.
2007, 2011, 2015 വര്‍ഷങ്ങളില്‍ നടന്ന മൂന്ന് ലോകകപ്പുകളില്‍ മാത്രമാണ് താരം പങ്കെടുത്തിട്ടുള്ളത്. 117 സ്‌ട്രൈക്ക് റേറ്റില്‍ ലോകകപ്പില്‍ ബാറ്റ് വീശിയിരുന്ന താരത്തിന്‍റെ അക്കൗണ്ടിലുള്ളത് 1,207 റണ്‍സാണ്.
- റിക്കി പോണ്ടിങ്