മുംബൈ: ഇംഗ്ലണ്ട് എ വനിത ടീമിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യ എ ടീമിനെ മലയാളി താരം മിന്നു മണി നയിക്കും (Minnu Mani to lead India A against England A). മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ മൂന്ന് മത്സരങ്ങളിലായാണ് പരമ്പരയില്‍ ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. ടീമില്‍ ഉള്‍പ്പെട്ട ഏക മലയാളി താരമാണ് വയനാട് സ്വദേശിയായ മിന്നു (Minnu Mani) .
ഇതാദ്യമായാണ് അന്താരഷ്‌ട്ര വനിത ക്രിക്കറ്റില്‍ ഇന്ത്യയെ നയിക്കാന്‍ ഒരു മലയാളി താരത്തിന് അവസരം ലഭിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ കളിക്കുന്ന ഇന്ത്യന്‍ എ ടീമില്‍ മിന്നു മണിയെ കൂടാതെ സീനിയര്‍ ടീമിനായി കളിച്ച മറ്റ് രണ്ട് താരങ്ങള്‍ കൂടിയുണ്ട്. മിന്നുവിന് പുറമെ കനിക അഹൂജ, മോണിക്ക പട്ടേല്‍ എന്നിവരാണ് ഇന്ത്യന്‍ സീനിയര്‍ ടീമിനായി കളിച്ച മറ്റ് താരങ്ങള്‍.
ഈ മാസം 29നാണ് ഇന്ത്യ എ-ഇംഗ്ലണ്ട് എ (India A vs England A) പരമ്പരയിലെ ആദ്യ മത്സരം നടക്കുക. തുടര്‍ന്ന് ഡിസംബര്‍ ഒന്ന്, മൂന്ന് തിയ്യതികളിലായാണ് രണ്ടും മൂന്നും മത്സരങ്ങള്‍ അരങ്ങേറുക. ഉച്ചയ്‌ക്ക് ഒന്നര മുതല്‍ക്കാണ് മത്സരം തുടങ്ങുക.
ഇന്ത്യ എ ടീം:മിന്നു മണി (ക്യാപ്റ്റന്‍), കനിക അഹൂജ, ഉമ ചേത്രി, ശ്രേയങ്ക പാട്ടീല്‍, ഗൊങ്കടി തൃഷ, വൃന്ദ ദിനേശ്, ജ്ഞാനാനന്ദ ദിവ്യ, അരുഷി ഗോയല്‍, അനുഷ ബരേഡി, മോണിക്ക പട്ടേല്‍, കാഷ്‌വീ ഗൗതം, ജിന്‍റി മണി കലിത, ദിഷ കസട്, രാഷി കനോജിയ, മന്നത് കശ്യപ്, പ്രകാശിക നായിക്.