ETV Bharat Kerala

കേരളം

kerala

KALOLSAVAM-2025

ETV Bharat / sports

Major Players In Irani Cup 2023 : ലോകകപ്പ് സന്നാഹങ്ങള്‍ക്കിടെ 'ഇറാനി കപ്പ്'; ടീമിലേക്കുള്ള തിരിച്ചുവരവിനായി പൊരുതാന്‍ പ്രമുഖ താരങ്ങള്‍ - ഇറാനി കപ്പിലെ പ്രധാന താരങ്ങള്‍

Saurashtra vs Rest Of India : സൗരാഷ്‌ട്രയും റെസ്റ്റ് ഓഫ് ഇന്ത്യയും തമ്മിലേറ്റുമുട്ടുന്ന ഇറാനി കപ്പ്. ഒക്‌ടോബര്‍ ഒന്നിന് ആരംഭിക്കുന്ന മത്സരം അഞ്ചാം തീയതി അവസാനിക്കും. ഇരു ടീമുകള്‍ക്കുമായി കളത്തിലിറങ്ങുന്നത് ചേതേശ്വര്‍ പുജാര, മായങ്ക് അഗര്‍വാള്‍, ജയദേവ് ഉനദ്‌കട്ട് ഉള്‍പ്പടെയുള്ള പ്രമുഖ താരങ്ങള്‍.

Irani Cup 2023  Saurashtra vs Rest Of India  Major players in Irani Cup 2023  Cheteshwar Pujara In Irani Cup 2023  Saurashtra Squad For Irani Cup  Rest Of India Squad For Irani Cup  ഇറാനി കപ്പ് 2023  സൗരാഷ്‌ട്ര റെസ്റ്റ് ഓഫ് ഇന്ത്യ മത്സരം  ഇറാനി കപ്പിലെ പ്രധാന താരങ്ങള്‍  ചേതേശ്വര്‍ പുജാര മായങ്ക് അഗര്‍വാള്‍ ഹനുമ വിഹാരി
Etv Bharat
author img

By ETV Bharat Kerala Team

Published : Sep 30, 2023, 3:28 PM IST

ലോകകപ്പ് ആരവങ്ങള്‍ക്കിടെ ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്താന്‍ ഇന്ത്യയുടെ പ്രമുഖ താരങ്ങള്‍. ഇറാനി കപ്പിനായി (Irani Cup) വെറ്ററന്‍ ബാറ്റര്‍ ചേതേശ്വര്‍ പുജാര (Cheteswar Pujara), മായങ്ക് അഗര്‍വാള്‍ (Mayank Agarwal), സര്‍ഫറാസ് ഖാന്‍ (Sarfaraz Khan), ഹനുമ വിഹാരി (Hanuma Vihari) തുടങ്ങിയ താരങ്ങളാണ് കളത്തിലിറങ്ങുന്നത്. രഞ്ജി ട്രോഫി ചാമ്പ്യന്മാരായ സൗരാഷ്‌ട്രയും റെസ്റ്റ് ഓഫ് ഇന്ത്യയും തമ്മില്‍ ഒക്‌ടോബര്‍ ഒന്ന് മുതല്‍ അഞ്ച് വരെയാണ് മത്സരം (Saurashtra vs Rest Of India).

റെസ്റ്റ് ഓഫ് ഇന്ത്യയ്‌ക്കെതിരെ ഇറാനി കപ്പില്‍ പോരടിക്കാന്‍ രഞ്ജി ട്രോഫി ചാമ്പ്യന്മാരായ സൗരാഷ്‌ട്ര ഇറങ്ങുമ്പോള്‍ അവരുടെ സീനിയര്‍ താരം ചേതേശ്വര്‍ പുജാരയാണ് ഏവരുടെയും ശ്രദ്ധാകേന്ദ്രം. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ ആയിരുന്നു 35കാരനായ താരം അവസാനമായി ഇന്ത്യയ്‌ക്ക് വേണ്ടി കളിച്ചത്. തുടര്‍ന്ന് നടന്ന വിന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ നിന്നും താരത്തെ ഒഴിവാക്കുകയും ചെയ്‌തിരുന്നു.

in article image
ചേതേശ്വര്‍ പുജാര

നേരത്തെ കൗണ്ടി ക്രിക്കറ്റില്‍ സസെക്‌സിനായി തകര്‍പ്പന്‍ പ്രകടനങ്ങളായിരുന്നു പുജാര നടത്തിയത്. എന്നാല്‍, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ ഇതേ പ്രകടനങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് താരത്തിന് ടീമിന് പുറത്തേക്കുള്ള വഴി തുറന്നത്.

ഇനി ഈ വര്‍ഷം ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് മത്സരം. രണ്ട് മത്സരങ്ങളാണ് ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീം കളിക്കുന്നത്. ഇതിന് ശേഷം ഇന്ത്യയിലെത്തുന്ന ഇംഗ്ലണ്ടിനെതിരെയും ടീം ടെസ്റ്റ് പരമ്പര കളിക്കും.

മായങ്ക് അഗര്‍വാള്‍

നാളെ ആരംഭിക്കുന്ന ഇറാനി കപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത് ടീമിലേക്കുള്ള തിരിച്ചുവരവിന്‍റെ സാധ്യതകള്‍ സജീവമാക്കാനായിരിക്കും ചേതേശ്വര്‍ പുജാര ശ്രമിക്കുന്നത്. പുജാരയ്‌ക്കൊപ്പം തന്നെ സൗരാഷ്‌ട്ര നായകന്‍ ജയദേവ് ഉനദ്‌ഘട്ടിന് ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ മികച്ച പ്രകടനം തന്നെ കാഴ്‌ചവയ്‌ക്കേണ്ടതുണ്ട്. കഴിഞ്ഞ വിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്‍റെ ഭാഗമായിരുന്നെങ്കിലും ഒരു വിക്കറ്റ് പോലും നേടാനാകാതെയായിരുന്നു താരം കരീബിയന്‍ മണ്ണില്‍ നിന്നും മടങ്ങിയത്.

ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് അജിങ്ക്യ രഹാനെ മടങ്ങിയെത്തിയതോടെ സ്ഥാനം തെറിച്ച ഹനുമ വിഹാരിക്കും തന്‍റെ സാന്നിധ്യമറിയിക്കാന്‍ ഇറാനി കപ്പില്‍ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. റെസ്റ്റ് ഓഫ് ഇന്ത്യയുടെ നായകനായി കൂടിയാണ് താരം സൗരാഷ്‌ട്രയ്‌ക്കെതിരായ മത്സരത്തില്‍ കളിക്കാന്‍ ഇറങ്ങുന്നത്. വിദൂര സാധ്യതകള്‍ മാത്രമാണെങ്കിലും ടീമിലേക്കുള്ള മടങ്ങിവരവിന് ഒരു ശ്രമം കൂടി നടത്താന്‍ മായങ്ക് അഗര്‍വാളിനും ലഭിച്ചിരിക്കുന്ന അവസരമാണ് ഇറാനി കപ്പ്.

ഹനുമ വിഹാരി

ശുഭ്‌മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ മികവ് തുടരുന്ന സാഹചര്യത്തില്‍ 32കാരനായ താരത്തിന് ഇനി എത്ര അവസരങ്ങള്‍ ലഭിക്കുമെന്ന് കണ്ടുതന്നെ അറിയണം. ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോം തുടരുന്ന സര്‍ഫറാസ് ഖാനും ദേശീയ ടീമില്‍ തന്‍റെ സ്ഥാനത്തിനായി ചേദ്യം ഉയര്‍ത്താന്‍ ഇറാനി കപ്പിലെ മികച്ച പ്രകടനത്തോടെ സാധിച്ചേക്കും.

റെസ്റ്റ് ഓഫ് ഇന്ത്യ സ്‌ക്വാഡ് :ഹനുമ വിഹാരി (ക്യാപ്റ്റൻ), കെ എസ് ഭരത്, രോഹൻ കുന്നുമ്മൽ, മായങ്ക് അഗർവാൾ, യാഷ് ദുള്‍, ഷംസ് മുലാനി, സായ് സുദർശൻ, സർഫറാസ് ഖാൻ, പുൽകിത് നാരംഗ്, സൗരഭ് കുമാർ, യാഷ് ദയാൽ, നവ്ദീപ് സൈനി, വിദ്വത് കവേരപ്പ, ആകാശ് ദീപ്, ധ്രുവ് ജുറെൽ.

സൗരാഷ്‌ട്ര സ്ക്വാഡ് : ജയ്‌ദേവ് ഉനദ്‌ഘട്ട് (ക്യാപ്റ്റൻ), ചേതേശ്വര്‍ പുജാര, ഷെൽഡൻ ജാക്‌സൺ, അർപിത് വാസവദ, ഹാർവിക് ദേശായി, ധർമേന്ദ്രസിങ് ജഡേജ, പ്രേരക് മങ്കാഡ്, ചിരാഗ് ജാനി, ജയ് ഗോഹിൽ, പാർഥ് ഭൂട്ട്, വിശ്വരാജ്‌സിൻഹ് ജഡേജ, സമർത് വ്യാസ്, യുവരാജ്‌സിന്‍ഹ് ദോദിയ, കുഷങ് പട്ടേല്‍, സ്നെല്‍ പട്ടേല്‍, ദേവാങ് കരംത.

Also Read :ETV BHARAT SPECIAL: Cricket World Cup 2023 രോഹിതിന് അത് കഴിയും, ധോണിയുടെ ബാല്യകാല പരിശീലകൻ ഇടിവി ഭാരതിനോട്

ABOUT THE AUTHOR

...view details