കേരളം

kerala

ETV Bharat / sports

ലിവിങ്സ്റ്റണിന്‍റെ പരിക്ക് സാരമുള്ളതല്ല ; ചെറിയ പോറല്‍ മാത്രമെന്ന് മൊയീൻ അലി - ലിയാം ലിവിൻസ്റ്റണ്‍

മൊയീൻ അലിയുടെ പ്രതികരണം, പരിക്കേറ്റ ലിവിങ്സ്റ്റണ് ടി20 ലോകകപ്പിലെ ഇംഗ്ലണ്ടിന്‍റെ ആദ്യ മത്സരം നഷ്ടമാവുമെന്ന തരത്തില്‍ റിപ്പോർട്ടുകൾ വന്നതോടെ

Liam Livingstone  Moeen Ali  മൊയീൻ അലി  ലിയാം ലിവിൻസ്റ്റണ്‍  ടി20 ലോക കപ്പ്
ലിവിങ്സ്റ്റണിന്‍റെ പരിക്ക് സാരമുള്ളതല്ല; ചെറിയ പോറല്‍ മാത്രമെന്നും മൊയീൻ അലി

By

Published : Oct 19, 2021, 10:34 PM IST

ദുബായ്‌ : ഇന്ത്യയ്‌ക്കെതിരായ സന്നാഹ മത്സരത്തിനിടെ ഓൾറൗണ്ടർ ലിയാം ലിവിൻസ്റ്റണിനേറ്റ പരിക്ക് സാരമുള്ളതല്ലെന്ന് ഇംഗ്ലണ്ട് ടീമിലെ സഹതാരം മൊയീൻ അലി. പരിക്കേറ്റ ലിവിങ്സ്റ്റണിന് ടി20 ലോകകപ്പിലെ ഇംഗ്ലണ്ടിന്‍റെ ആദ്യ മത്സരം നഷ്ടമാവുമെന്ന തരത്തില്‍ റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് മൊയീൻ അലിയുടെ പ്രതികരണം.

കൈക്ക് പിന്നിൽ ചെറിയ പോറൽ മാത്രമേ ഉള്ളൂവെന്നും മറ്റ് പ്രശ്നങ്ങളൊന്നും താരത്തിനില്ലെന്ന് മൊയീൻ അലി പറഞ്ഞു.'അവന് കുഴപ്പമില്ലെന്നാണ് ഞാൻ കരുതുന്നത്. കൈയ്യുടെ പിന്നിൽ ഒരു ചെറിയ പോറലേയുള്ളൂവെന്നാണ് എനിക്ക് തോന്നുന്നത്. ആ സമയത്ത് ചെറിയ ഭീതിയുണ്ടായിരുന്നു. പക്ഷേ, തനിക്ക് കുഴപ്പമില്ലെന്ന് അവൻ പറഞ്ഞു. ഭാഗ്യവശാൽ അവന് പ്രശ്നങ്ങളില്ലെന്ന് കരുതുന്നു' - മൊയീൻ അലി പറഞ്ഞു.

also read:ധോണിയില്ലാതെ ചെന്നൈയും ചെന്നൈ ഇല്ലാതെ ധോണിയുമില്ലെന്ന് എന്‍ ശ്രീനിവാസന്‍

ഇന്ത്യൻ ഇന്നിങ്സിന്‍റെ 16ാം ഓവറിലാണ് ലിവിങ്സ്റ്റണിന് പരിക്കേറ്റത്. ക്രിസ് ജോർഡൻ എറിഞ്ഞ ഓവറിലെ രണ്ടാം പന്ത് ഇഷാൻ കിഷൻ ഉയർത്തി അടിച്ചപ്പോൾ ക്യാച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ താരം വീഴുകയായിരുന്നു. തുടര്‍ന്ന് പരിക്കേറ്റ താരം മൈതാനം വിട്ടിരുന്നു.

ABOUT THE AUTHOR

...view details