കൊൽക്കത്ത : ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ നിന്നും സ്‌പിന്നർ യുസ്‌വേന്ദ്ര ചഹൽ പുറത്ത്. വലത് തോളിന് പരിക്കേറ്റ ചഹലിന് പകരം കുൽദീപ് യാദവ് ആദ്യ ഇലവനിൽ ഇടം പിടിച്ചു. താരത്തിന്‍റെ പരിക്കുവിവരം ട്വിറ്ററിലൂടെ പുറത്തുവിട്ട ബിസിസിഐ കൂടുതൽ വിശദീകരണം നൽകിയിട്ടില്ല.
IND VS SL | തോളിനേറ്റ പരിക്ക് വില്ലനായി; യുസ്വേന്ദ്ര ചഹലിന് പകരം കുൽദീപ് യാദവ് - ബിസിസിഐ
ട്വിറ്ററിലൂടെയാണ് ബിസിസിഐ ചഹലിന്‍റെ പരിക്കുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്.
പരമ്പരയിലെ ആദ്യ മത്സരത്തിൽ ചഹൽ ഒരു വിക്കറ്റ് നേടിയിരുന്നു. 7 പന്തിൽ 16 റണ്‍സ് നേടിയ വനിന്ദു ഹസരംഗയെയാണ് പുറത്താക്കിയത്. ഗുവാഹത്തിയിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ 67 റണ്‍സിന് ജയിച്ചിരുന്നു.
കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നേടിയ സന്ദർശക നായകൻ ദസുൻ ഷനക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ രണ്ട് മാറ്റങ്ങളാണ് ലങ്കൻ നിരയിൽ വരുത്തിയത്. പരിക്കേറ്റ പേസർ മധുശങ്ക, പാതും നിസങ്ക എന്നിവർക്ക് പകരമായി നുവാനിദു ഫെർണാണ്ടോ, ലഹിരു കുമാര എന്നിവരാണ് ആദ്യ ടീമിൽ സ്ഥാനം കണ്ടെത്തിയത്.