കൊളംബോ : ഇന്ത്യൻ ഓൾറൗണ്ടർ ക്രുനാൽ പാണ്ഡ്യക്ക് കൊവിഡ്. താരത്തിന് ചൊവ്വാഴ്‌ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഇന്ന് നടക്കാനിരുന്ന ഇന്ത്യ- ശ്രീലങ്ക രണ്ടാം ടി20 മത്സരം മാറ്റിവച്ചു.
ശ്രീലങ്കക്കെതിരായ ആദ്യ ടി20 യിൽ താരം കളിച്ചിരുന്നു. മറ്റ് താരങ്ങൾ ഐസൊലേഷനിലാണെന്നും അവരെ നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു. കൊവിഡ് പരിശോധനയിൽ താരങ്ങൾ നെഗറ്റീവാണെങ്കിൽ മത്സരം ബുധനാഴ്ച നടത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.