കേരളം

kerala

ETV Bharat / sports

ടെസ്റ്റ് ക്യാപ്റ്റനായി തുടരാന്‍ കോലി ആഗ്രഹിച്ചിരുന്നു: പോണ്ടിങ് - ടെസ്റ്റ് ക്യാപ്റ്റനായി തുടരാന്‍ കോലി ആഗ്രഹിച്ചിരുന്നു

ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്ന തീരുമാനം തന്നെ ഞെട്ടിച്ചുവെന്ന് പോണ്ടിംഗ് വിശദീകരിച്ചു

indian cricket news  ponting on kohli  ടെസ്റ്റ് ക്യാപ്റ്റനായി തുടരാന്‍ കോലി ആഗ്രഹിച്ചിരുന്നു  kohli-wanted-continue-test-captain
ടെസ്റ്റ് ക്യാപ്റ്റനായി തുടരാന്‍ കോലി ആഗ്രഹിച്ചിരുന്നു: പോണ്ടിംഗ്

By

Published : Feb 1, 2022, 5:38 PM IST

മെല്‍ബണ്‍: ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ വിരാട് കോലി അതിയായി ആഗ്രഹിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഐപിഎല്ലിനിടെ കോലിയുമായി സംസാരിച്ചിരുന്നുവെന്നും ഏകദിന, ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്ന കാര്യം കോലി അന്ന് സൂചിപ്പിച്ചിരുന്നുവെന്നും പോണ്ടിങ് ഐസിസി വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ടെസ്റ്റ് ക്യാപ്റ്റനായി അഭിനന്ദനാര്‍ഹമായ നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് കോലി സ്ഥാനമൊഴിഞ്ഞത്. ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്ന തീരുമാനം തന്നെ ഞെട്ടിച്ചുവെന്ന് പോണ്ടിങ് വിശദീകരിച്ചു . ടെസ്റ്റ് ക്രിക്കറ്റിന് അത്രമേല്‍ പ്രാധാന്യം നല്‍കിയ നായകനായിരുന്നു കോലി. നാട്ടിലും വിദേശത്തും വിജയം നേടാനായി എന്നത് ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ ഏറ്റവും വലിയ നേട്ടമായിട്ട് കണക്കാക്കാം.

കോലിക്ക് ഇന്ത്യയില്‍ പരമ്പരകളെല്ലാം ജയിക്കുകയും വിദേശത്ത് വല്ലപ്പോഴും വിജയിക്കുന്ന ടീമായിരുന്നു ഇന്ത്യ. എന്നാല്‍ കോലി വന്നതോടെ അതിന് മാറ്റം വന്നു.

ALSO READ:IPL Auction 2022: ശ്രീശാന്തും ഐപിഎല്‍ ലേലത്തിന്; ചുരുക്കപ്പട്ടികയിൽ 590 താരങ്ങൾ

ABOUT THE AUTHOR

...view details