ന്യൂഡല്‍ഹി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫെെനലിലും തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായക ബാറ്റ്സ്മാൻമാരിൽ ഒരാളാണ് യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. ഈ വര്‍ഷം ഓസീസിനെതിരായ പരമ്പരയിലാണ് താരം അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് നാലാം ടെസ്റ്റില്‍ ടീമിന്‍റെ ചരിത്ര വിജയത്തില്‍ വലിയ പങ്കും താരം വഹിച്ചു.
ഇപ്പോഴിതാ കളിക്കളവുമായി ബന്ധപ്പെട്ട് ക്യാപ്റ്റന്‍ വീരാട് കോലിയോടും സഹ ഓപ്പണര്‍ രോഹിത് ശര്‍മ്മയോടും നടത്തുന്ന ചര്‍ച്ചകളെപ്പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് താരം. നിർഭയമായി കളിക്കാനും വ്യക്തമായ മനോഭാവത്തോടെ ബാറ്റിങ്ങിനെ സമീപിക്കാനുമാണ് ക്യാപ്റ്റന്‍ വീരാട് കോലി തന്നോട് പറഞ്ഞിട്ടുള്ളതെന്നാണ് ശുഭ്മാന്‍ ഗില്‍ പറയുന്നത്.