മൊഹാലി:കരിയറിലെ നൂറാം ടെസ്റ്റിനിറങ്ങിയ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി സെഞ്ച്വറി ഇല്ലാതെ മടങ്ങി. ശ്രീലങ്കയ്‌ക്കെതിരെ മൊഹാലിയിലാണ് കോലിയുടെ 100-ാം ടെസ്റ്റ്. ഇതിനിടെ ഒരു നാഴികക്കല്ലുകൂടി കോലി മറികടന്നു. ടെസ്റ്റില്‍ 8000 റണ്‍സ് കടന്നിരിക്കുകയാണ് താരം. ശ്രീലങ്കയ്‌ക്കെതിരെ 38 റണ്‍സുള്ളപ്പോഴാണ് കോലിയെ ഈ നേട്ടത്തിലെത്തിയത്. എന്നാല്‍ അര്‍ധ സെഞ്ചുറിക്ക് അഞ്ച് റണ്‍സ് അകലെ ലസിത് എംബുല്‍ഡെനിയയുടെ പന്തില്‍ താരം ബൗള്‍ഡായി.
70 രാജ്യാന്തര സെഞ്ചുറികള്‍ നേടിയിട്ടുള്ള കോലി രണ്ട് വർഷത്തിലേറെയായി മൂന്നക്കം കടന്നിട്ട്. 2019 നവംബർ 22ന് ബംഗ്ലാദേശിനെതിരെ ഈഡൻ ഗാർഡൻസിൽ വെച്ചാണ് കോലി തന്‍റെ അവസാന ടെസ്റ്റ് സെഞ്ച്വറി നേടിയത്.