മുംബൈ: ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റനാണ് വിരാട് കോലിയെന്ന് മുൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. വാങ്കഡെ ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ മികച്ച വിജയം നേടിയതിന് പിന്നാലെയാണ് ഇര്‍ഫാന്‍റെ പ്രതികരണം.
ടെസ്‌റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്മാരുടെ വിജയ ശതമാനക്കണക്കുകള്‍ നിരത്തിയാണ് ട്വിറ്ററിലൂടെ ഇര്‍ഫാന്‍ തന്‍റെ അഭിപ്രായം വ്യക്തമാക്കിയത്. മത്സരത്തില്‍ 372 റണ്‍സിന് വിജയിച്ച ഇന്ത്യ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര 1-0ത്തിന് സ്വന്തമാക്കുകയും ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിക്കുകയും ചെയ്‌തിരുന്നു.
"ഞാൻ നേരത്തെ പറഞ്ഞതുപോലെ, വീണ്ടും പറയുന്നു. ഇന്ത്യക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റനാണ് വിരാട് കോലി. 59.09 വിജയ ശതമാനവുമായി അദ്ദേഹം ഒന്നാമതാണ്, 45 ശതമാനമാണ് രണ്ടാം സ്ഥാനം" ഇര്‍ഫാന്‍ പത്താന്‍ കുറിച്ചു.
also read:ചാമ്പന്‍സ് ലീഗ് ഗ്രൂപ്പ് മത്സരങ്ങൾ അവസാനിക്കുന്നു; ബാഴ്‌സയ്ക്ക് ജീവൻമരണ പോര്