മുംബൈ:ഐപിഎല്‍ 14ാം സീസണില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് യുഎഇ വേദിയാകുമെന്ന് ബിസിസിഐ അറിയിച്ചു. ഓണ്‍ലൈനായി ചേര്‍ന്ന പ്രത്യേക ജനറല്‍ ബോഡി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. സെപ്റ്റംബര്‍-ഒക്‌ടോബര്‍ മാസങ്ങളിലായി മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ബിസിസിയുടെ ലക്ഷ്യം.
'വിവോ ഇന്ത്യൻ പ്രീമിയർ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ ഈ വർഷം സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ഇന്ത്യയിലെ മണ്‍സുണ്‍ കണക്കിലെടുത്ത് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ (യുഎഇ) പൂർത്തിയാക്കാനാണ് തീരുമാനം'. ബിസിസിഐ ശനിയാഴ്ച പ്രസ്താവനയില്‍ അറിയിച്ചു.