മുംബെെ: ഐപിഎല്ലില്‍ പഞ്ചാബിനെതിരായ മത്സത്തിലെ മിന്നുന്ന പ്രകടനത്തിന് പിന്നാലെ ക്രിക്കറ്റ് ലോകത്ത് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ് രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. പഞ്ചാബ് ഉയര്‍ത്തിയ 222 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ നാലു റണ്‍സിന് തോറ്റെങ്കിലും 63 പന്തില്‍ 119 റണ്‍സ് കണ്ടെത്തിയ സഞ്ജുവിന്‍റെ ഇന്നിങ്സ് വേറിട്ടു നിന്നിരുന്നു.
'തീര്‍ച്ചയായും നീ ഒരുപാട് ഹൃദയങ്ങള്‍ കീഴടക്കി'; സഞ്ജുവിനെ അഭിനന്ദിച്ച് റെയ്ന - ജസ്പ്രീത് ബുംറ
പഞ്ചാബ് ഉയര്‍ത്തിയ 222 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ നാലു റണ്‍സിന് തോറ്റെങ്കിലും 63 പന്തില്‍ 119 റണ്‍സ് കണ്ടെത്തിയ സഞ്ജുവിന്‍റെ ഇന്നിങ്സ് വേറിട്ടു നിന്നിരുന്നു.
ഇതിന് പിന്നാലെ മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍ ഉള്‍പ്പെടെ നിവരവധി പേരാണ് സഞ്ജുവിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ഈ നിരയിലേക്ക് ചേരുകയാണ് മുന്‍ ഇന്ത്യന്‍ താരവും ചെന്നെെ സൂപ്പര്‍ കിങ്സ് അംഗവുമായ സുരേഷ് റെയ്ന. മികച്ച പ്രകടനത്തിലൂടെ താരം ഒരുപാട് ഹൃദയങ്ങള്‍ കീഴടക്കിയെന്നാണ് റെയ്ന പറഞ്ഞത്. ട്വിറ്ററിലൂടെയയിരുന്നു റെയ്നയുടെ പ്രതികരണം.
'എന്തൊരു ഗംഭീരമായ ഇന്നിങ്സ്, വളരെ നന്നായി കളിച്ചു. ഇന്ന് നീ തീര്‍ച്ചയായും ഒരുപാട് ഹൃദയങ്ങള്‍ കീഴടക്കി. മികച്ച രീതിയില്‍ മുന്നോട്ട് പോവുക. ഒരുപാട് ബഹുമാനം' സഞ്ജുവിനെ ടാഗ്ചെയ്തുകൊണ്ട് റെയ്ന കുറിച്ചു. അതേസമയം മുംബെെ താരം ജസ്പ്രീത് ബുംറയും താരത്തെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരുന്നു.