മുംബെെ: ഐപിഎല്ലിന്‍റെ 14ാം സീസണില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കപ്പടിക്കണമെന്നും ആ കപ്പില്‍ മാത്രം കാപ്പി കുടിക്കാൻ ആഗ്രഹിക്കുന്നതായും സഹ ഉടമ ഷാരൂഖ് ഖാൻ. ട്വിറ്ററില്‍ ഒരാരാധകന്‍റെ ചോദ്യത്തിന് മറുപടിയായാണ് തനത് നര്‍മ്മം ഉള്‍പ്പെടുത്തി താരം ഇത്തരത്തില്‍ മറുപടി നല്‍കിയത്.
'കപ്പടിക്കണം, കാപ്പി കുടിക്കണം': ആരാധകന്‍റെ ചോദ്യത്തിന് ഷാരൂഖിന്‍റെ മറുപടി - shah rukh khan
'ഐപിഎല്ലില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇത്തവണ കപ്പടിക്കുമോ, ഇല്ലയോ?' എന്നായിരുന്നു ആരാധകന്‍റെ ചോദ്യം.
'കപ്പടിക്കണം, കാപ്പി കുടിക്കണം': ആരാധകന്‍റെ ചോദ്യത്തിന് ഷാറുഖിന്‍റെ മറുപടി
ഐപിഎല്ലില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇത്തവണ കപ്പടിക്കുമോ, ഇല്ലയോ? എന്നായിരുന്നു ആരാധകന്‍റെ ചോദ്യം. അതേസമയം ഐപിഎല്ലില്‍ ഇതേവരെ രണ്ട് തവണയാണ് ടീം ചാമ്പ്യന്മാരായത്. 2012, 2014 എന്നീ വര്‍ഷങ്ങളില്‍ ഗൗതം ഗംഭീറിന്‍റെ ക്യാപ്റ്റന്‍സിക്ക് കീഴിലായിരുന്നു ടീമിന്‍റെ കിരീട നേട്ടം. 2018ല്‍ മൂന്നാം സ്ഥാനത്തെത്തിയ ടീമിന് തുടര്‍ന്നുള്ള രണ്ട് വര്‍ഷവും പ്ലേ ഓഫിലെത്താനായിരുന്നില്ല.