ന്യൂഡല്‍ഹി: ഐപിഎല്ലില്‍ മോശം പ്രകടനം തുടരുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഡേവിഡ് വാര്‍ണറെ മാറ്റി. കെയ്ന്‍ വില്യംസണാവും ഇനിമുതല്‍ ടീമിനെ നയിക്കുകയെന്ന് ഫ്രാഞ്ചെെസി വ്യക്തമാക്കി. വാര്‍ണര്‍ ടീമിനായ് ചെയ്ത എല്ലാ സേവനങ്ങള്‍ക്ക് നന്ദി പറയുന്നതായും തുടര്‍ന്നും താരത്തിന്‍റെ എല്ലാവിധ പിന്തുണയും പ്രതീക്ഷിക്കുന്നുവെന്നും ടീം ട്വീറ്റില്‍ വ്യക്തമാക്കി.
തുടര്‍ തോല്‍വിയില്‍ വാര്‍ണര്‍ തെറിച്ചു; പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഹെെദരാബാദ് - കെയ്ന്‍ വില്യംസണ്‍
വാര്‍ണര്‍ക്ക് കീഴില്‍ ആറ് മത്സരങ്ങള്‍ക്കിറങ്ങിയ ഹെെദരാബാദ് അഞ്ചിലും തോറ്റിരുന്നു.
തുടര്‍ തോല്‍വിയില്‍ വാര്‍ണര്‍ തെറിച്ചു; പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഹെെദരാബാദ്
സീസണില്‍ വാര്‍ണര്‍ക്ക് കീഴില്‍ ആറ് മത്സരങ്ങള്‍ക്കിറങ്ങിയ ഹെെദരാബാദ് അഞ്ചിലും തോറ്റിരുന്നു. ഇതിനിടെ താരത്തിന്‍റെ ഫോമില്ലായ്മയും ടീമിനെ വലയ്ക്കുന്നുണ്ട്. അതേസമയം ടീമിലെ വിദേശതാരങ്ങളുടെ കാര്യത്തിലും മാറ്റമുണ്ടാവുമെന്ന് ഹൈദരാബാദ് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ രാജസ്ഥാനെതിരായ മത്സരത്തില്‍ താരത്തിന് പുറത്തിരിക്കേണ്ടി വന്നേക്കാം. വെസ്റ്റന്‍റീസ് മുന്‍ ക്യാപ്റ്റന്‍ ജേസൺ ഹോൾഡറാവും വാര്‍ണര്‍ക്ക് പകരം ടീമില്‍ ഇടം കണ്ടെത്തുക.