കേരളം

kerala

ETV Bharat / sports

'ബോളേ... പോ....'; സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി പൊള്ളാര്‍ഡ് - കീറോൺ പൊള്ളാർഡ്

പൊള്ളാര്‍ഡിന്‍റെ പ്രോത്സാഹാനം കണ്ട് ബോള്‍ അതിര്‍ത്തിയിലേക്ക് കുതിച്ച് പാഞ്ഞതായാണ് നെറ്റിസണ്‍സ് പറയുന്നത്.

Sports  Netizens  Kieron Pollard  boundary  social media  പൊള്ളാര്‍ഡ്  സോഷ്യല്‍ മീഡിയ  കീറോൺ പൊള്ളാർഡ്  മുംബെെ ഇന്ത്യന്‍സ്
'ബോളേ... പോ....'; സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി പൊള്ളാര്‍ഡ്

By

Published : Apr 30, 2021, 4:39 PM IST

Updated : Apr 30, 2021, 7:54 PM IST

ഹെെദരാബാദ് :തുടര്‍ത്തോല്‍വികള്‍ക്ക് അറുതി വരുത്തി കഴിഞ്ഞ ദിവസമാണ് രാജസ്ഥാനെ തോല്‍പ്പിച്ച് മുംബെെ ഇന്ത്യന്‍സ് വിജയ വഴിയിലേക്ക് തിരിച്ചെത്തിയത്. തകര്‍ത്തടിച്ച ക്വിന്‍റൺ ഡി കോക്കിന്‍റെ മികവിലായിരുന്നു മുംബെെ വിജയം പിടിച്ചത്. എന്നാല്‍ സോഷ്യല്‍ മീഡയയില്‍ ചര്‍ച്ചയാവുന്നത് മറ്റൊരു മുംബെെ താരമായ കീറോൺ പൊള്ളാർഡാണ്.

ഇതിന് കാരണമാവട്ടെ മുംബെെ ബാറ്റിങ്ങിനിടെ ഗ്രൗണ്ടില്‍ നടന്ന രസകരമായ ഒരു സംഭവവും. രാജസ്ഥാനെതിരായ 18ാം ഓവറില്‍ ഒരു ഷോർട്ട് ഡെലിവറി പൊള്ളാർഡിന്‍റെ ഹെൽമെറ്റില്‍ തട്ടുകയും പന്ത് ഫൈൻ-ലെഗിലേക്ക് പോവുകയായിരുന്നു. എന്നാല്‍ വേഗത്തില്‍ അതിര്‍ത്തി കടക്കാന്‍ ബോളിനെ പ്രോത്സാഹിപ്പിക്കുകയാണ് പൊള്ളാര്‍ഡ് ചെയ്തത്. ഇതിന് പിന്നാലെ നെറ്റിസണ്‍സ് താരത്തെ ആഘോഷിക്കുകയാണിപ്പോള്‍.

പൊള്ളാര്‍ഡിന്‍റെ പ്രോത്സാഹാനം കണ്ട് ബോള്‍ അതിര്‍ത്തിയിലേക്ക് കുതിച്ച് പാഞ്ഞതായാണ് ഇക്കൂട്ടര്‍ പറയുന്നത്. ഈ മനുഷ്യനെ എങ്ങനെ സ്നേഹിക്കാതിരിക്കുമെന്നും ഇക്കൂട്ടര്‍ പറയുന്നു. അതേസമയം താരം കളിക്കളത്തിലിറങ്ങുമ്പോള്‍ ആരാധകര്‍ക്ക് എന്നും വിനോദമാവാറുണ്ട്. എന്നാല്‍ പ്രകടന മികവിനോടൊപ്പം ചില അനാവശ്യ പ്രവര്‍ത്തികളും ഇതില്‍ ഇടം പിടിക്കാറുണ്ടെന്ന് മാത്രം.

Last Updated : Apr 30, 2021, 7:54 PM IST

ABOUT THE AUTHOR

...view details