കേരളം

kerala

ETV Bharat / sports

തോല്‍വിക്ക് പിന്നാലെ രോഹിത്തിന് 12 ലക്ഷം രൂപ പിഴയും - ipl

ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ എംഎസ് ധോണിക്ക് പിന്നാലെ ഈ സീസണില്‍ സമാന കുറ്റത്തിന് പിഴ ലഭിക്കുന്ന രണ്ടാമത്തെ ക്യാപ്റ്റനാവുകയാണ് രോഹിത്.

Sports  മുംബെെ ഇന്ത്യന്‍സ്  രോഹിത് ശര്‍മ്മ  ഓവര്‍ നിരക്ക്  പിഴ  ഐപിഎല്‍  ipl  fine
ഡല്‍ഹിക്കെതിരായ തോല്‍വിക്ക് പിന്നാലെ രോഹിത്തിന് തിരിച്ചടി; 12 ലക്ഷം രൂപ

By

Published : Apr 21, 2021, 1:24 PM IST

ചെന്നൈ: ഐപിഎല്ലിൽ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ മുംബെെ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയക്ക് തിരിച്ചടി. മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ താരത്തിന് 12 ലക്ഷം രൂപ പിഴ ശിക്ഷ. ഇതോടെ ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ എംഎസ് ധോണിക്ക് പിന്നാലെ ഈ സീസണില്‍ സമാന കുറ്റത്തിന് പിഴ ലഭിക്കുന്ന രണ്ടാമത്തെ ക്യാപ്റ്റനാവുകയാണ് രോഹിത്.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലാണ് നേരത്തെ ധോണിക്ക് പിഴ ലഭിച്ചത്. ഐപിഎല്ലിന്‍റെ നിയമ പ്രകാരം ഓവര്‍ നിരക്കില്‍ വീഴ്‌ച വരുത്തിയാല്‍ ആദ്യ തവണ 12 ലക്ഷം രൂപയാണ് ക്യാപ്റ്റന് പിഴയായി വിധിക്കുക. സീസണില്‍ വീണ്ടും ഇതാവര്‍ത്തിച്ചാല്‍ ക്യാപ്റ്റന്‍ 24 ലക്ഷവും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെട്ട മറ്റ് കളിക്കാര്‍ മാച്ച് ഫീയുടെ 25 ശതമാനവും പിഴയൊടുക്കേണ്ടതുണ്ട്. മൂന്നാം തവണയും പിഴ ആവര്‍ത്തിച്ചാല്‍ ക്യാപ്റ്റന് ഒരു മത്സരത്തില്‍ വിലക്കും 30 ലക്ഷം രൂപ പിഴയും ലഭിക്കും.

ABOUT THE AUTHOR

...view details