കേരളം

kerala

ETV Bharat / sports

'നെടുന്തൂണായി രാഹുല്‍'; ബാംഗ്ലൂരിന് 180 റണ്‍സ് വിജയ ലക്ഷ്യം

ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, ക്രിസ് ഗെയില്‍ എന്നിവരുടെ ഇന്നിങ്സാണ് പഞ്ചാബിന് തുണയായത്.

കെഎല്‍ രാഹുല്‍  ipl  പഞ്ചാബ്  ബാംഗ്ലൂര്‍
'നെടുന്തൂണായി രാഹുല്‍'; ബാംഗ്ലൂരിന് 180 റണ്‍സ് വിജയ ലക്ഷ്യം

By

Published : Apr 30, 2021, 9:41 PM IST

അഹമ്മദാബാദ്:ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 180 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 179 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, ക്രിസ് ഗെയില്‍ എന്നിവരുടെ ഇന്നിങ്സാണ് പഞ്ചാബിന് തുണയായത്.

57 പന്തില്‍ 91 റണ്‍സെടുത്ത രാഹുല്‍ പുറത്താവാതെ നിന്നു. ഏഴു ഫോറുകളും അഞ്ച് സിക്സുകളുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. രണ്ട് സിക്സുകളും ആറു ഫോറും കണ്ടെത്തിയ ഗെയില്‍ 24 പന്തില്‍ 46 റണ്‍സെടുത്തു പുറത്തായി. ഹര്‍പ്രീത് ബ്രാര്‍ 17 പന്തില്‍ 25* റണ്‍സെടുത്തു. അതേസമയം പഞ്ചാബ് നിരയില്‍ നാല് താരങ്ങള്‍ക്ക് രണ്ടക്കം കടക്കാനായില്ല. ഇതില്‍ ഷാറൂഖ് ഖാന്‍, നിക്കോളാസ് പുരാന്‍ എന്നിവര്‍ പൂജ്യത്തിനാണ് പുറത്തായത്.

ബാംഗ്ലൂരിനായി കെയ്‌ല്‍ ജാമീസണ്‍ രണ്ടും ഡാനിയല്‍ സാംസ്, യുവേന്ദ്ര ചാഹല്‍, ഷഹബാസ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി. അതേസമയം കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്നും ഒരു മാറ്റവുമായാണ് ബാംഗ്ലൂര്‍ ഇറങ്ങിയത്. വാഷിംഗ്‌ടണ്‍ സുന്ദറിന് പകരം ഷഹ്‌‌ബാസ് അഹമ്മദാണ് ടീമില്‍ ഇടം കണ്ടെത്തിയത്.

മറുവശത്ത് മൂന്ന് മാറ്റങ്ങളാണ് പഞ്ചാബ് വരുത്തിയത്. മൊയ്‌സെസ് ഹെൻ‌റിക്സ്, അര്‍ഷ്‌ദീപ് സിങ്, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ പുറത്തായപ്പോള്‍ റിലേ മെറെഡിത്ത്, പ്രഭ്‌സിമ്രാന്‍, ഹര്‍പ്രീത് എന്നിവര്‍ ടീമില്‍ ഇടം കണ്ടെത്തി. അതേസമയം രണ്ട് വിജയങ്ങള്‍ മാത്രമുള്ള പഞ്ചാബ് നിലവില്‍ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. ആറ്മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയങ്ങളുമായി ബാംഗ്ലൂര്‍ മൂന്നാം സ്ഥാനത്താണ്. ഈ മത്സരത്തില്‍ വിജയിക്കാനായാല്‍ ടീമിന് ഒന്നാമതെത്താം.

ABOUT THE AUTHOR

...view details