കേരളം

kerala

ETV Bharat / sports

IPL 2023| 'അഞ്ചില്‍ നിന്ന് മൂന്നിലേക്ക്'; പ്ലേഓഫ് സാധ്യതകള്‍ സജീവമാക്കി രാജസ്ഥാന്‍ റോയല്‍സ് - സഞ്‌ജു സാംസണ്‍

12 മത്സരം കളിച്ച രാജസ്ഥാന്‍ റോയല്‍സിന് 12 പോയിന്‍റാണ് നിലവില്‍. അത്ര തന്നെ പോയിന്‍റുമായി മുംബൈ ഇന്ത്യന്‍സ് ആണ് രാജസ്ഥാന് പിന്നില്‍.

rajasthan royals  IPL 2023  IPL  ipl points tabe  Sanju Samson  KKR vs RR  രാജസ്ഥാന്‍ റോയല്‍സ്  ഐപിഎല്‍  ഐപിഎല്‍ പോയിന്‍റ് പട്ടിക  സഞ്‌ജു സാംസണ്‍  മുംബൈ ഇന്ത്യന്‍സ്
IPL

By

Published : May 12, 2023, 8:28 AM IST

കൊല്‍ക്കത്ത:ഐപിഎല്‍ പതിനാറാം പതിപ്പിലെ ജീവന്‍ മരണ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ തകര്‍പ്പന്‍ ജയത്തോടെ പ്ലേഓഫ് പ്രതീക്ഷ സജീവമാക്കി രാജസ്ഥാന്‍ റോയല്‍സ്. 12 മത്സരം പൂര്‍ത്തിയായപ്പോള്‍ 12 പോയിന്‍റാണ് രാജസ്ഥാനുള്ളത്. നിലവില്‍ പോയിന്‍റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരാണ് സഞ്‌ജുവും സംഘവും.

കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിന് മുന്‍പ് 10 പോയിന്‍റുമായി അഞ്ചാം സ്ഥാനത്തായിരുന്നു രാജസ്ഥാന്‍. ഈഡനില്‍ ആതിഥേയരായ കൊല്‍ക്കത്തയെ വീഴ്‌ത്തിയതോടെ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ടീം വീണ്ടും ആദ്യ നാലില്‍ ഇടം പിടിക്കുകയായിരുന്നു. രാജസ്ഥാന്‍ മൂന്നാം സ്ഥാനത്തേക്ക് എത്തിയതോടെ മുംബൈ ഇന്ത്യന്‍സ് നാലാമതേക്ക് വീണു.

മുംബൈക്ക് 11 മത്സരങ്ങളില്‍ നിന്നും 12 പോയിന്‍റാണ് ഉള്ളത്. നെറ്റ് റണ്‍റേറ്റിന്‍റെ കരുത്തിലായിരുന്നു രാജസ്ഥാന്‍ മുംബൈ ഇന്ത്യന്‍സിനെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് എത്തിയത്. അതേസമയം, ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്‌ത്തിയാല്‍ മുംബൈക്ക് വീണ്ടും രാജസ്ഥാന് മുന്നിലെത്താം.

സീസണിന്‍റെ ആദ്യ പകുതിയില്‍ മിന്നും പ്രകടനം നടത്തി പോയിന്‍റ് പട്ടികയില്‍ തലപ്പത്ത് സ്ഥാനം പിടിച്ചിരുന്ന ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. എന്നാല്‍ രണ്ടാം പകുതിയിലേക്ക് മത്സരങ്ങള്‍ എത്തിയപ്പോള്‍ ടീമിന് തോല്‍വികള്‍ വഴങ്ങേണ്ടി വന്നു. അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് രാജസ്ഥാന് ജയം പിടിക്കാനായത്.

Also Read :IPL 2023| ഈഡനില്‍ ജയ്‌സ്വാളിന്‍റെ 'മിന്നലാട്ടം'; തകര്‍ന്നത് കെഎല്‍ രാഹുലിന്‍റെ റെക്കോഡ്

ഇനി ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും തകര്‍പ്പന്‍ ജയങ്ങള്‍ സ്വന്തമാക്കിയാല്‍ പോയിന്‍റ് പട്ടികയിലെ നാലാം സ്ഥാനക്കാരായെങ്കിലും രാജസ്ഥാന്‍ റോയല്‍സിന് പ്ലേഓഫിലേക്ക് കുതിക്കാം. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്‌സ് എന്നീ ടീമുകള്‍ക്കെതിരെയാണ് സഞ്‌ജുവിന്‍റെയും സംഘത്തിന്‍റെയും ശേഷിക്കുന്ന മത്സരങ്ങള്‍.

ഞായറാഴ്‌ച സവായ്‌മാന്‍സിങ് സ്റ്റേഡിയത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടുന്നത്. മെയ്‌ 19നാണ് പഞ്ചാബുമായുള്ള മത്സരം. ധരംശാലയിലാണ് ഈ പോരാട്ടം.

ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സാണ് നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 11 മത്സരങ്ങളില്‍ നിന്നും 16 പോയിന്‍റാണ് ഹാര്‍ദിക്കിനും സംഘത്തിനുമുള്ളത്. 15 പോയിന്‍റോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് രണ്ടാം സ്ഥാനത്തും ഇടം പിടിച്ചിട്ടുണ്ട്.

11 പോയിന്‍റുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സാണ് നിലവില്‍ പോയിന്‍റ് പട്ടികയിലെ അഞ്ചാം സ്ഥാനക്കാര്‍. 10 പോയിന്‍റുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് കിങസ് എന്നീ ടീമുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ആറാം സ്ഥാനക്കാരായിരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രാജസ്ഥാന്‍ റോയല്‍സിനോട് വമ്പന്‍ തോല്‍വി വഴങ്ങിയതിനെ തുടര്‍ന്നാണ് പോയിന്‍റ് പട്ടികയില്‍ പിന്തള്ളപ്പെട്ടത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകളാണ് അവസാന സ്ഥാനങ്ങളില്‍. ഇരു ടീമിനും എട്ട് പോയിന്‍റാണുള്ളത്.

Also Read :IPL 2023 | ഡ്വെയ്‌ന്‍ ബ്രാവോയുടെ സാമ്രാജ്യം തകര്‍ന്നു, ഐപിഎല്‍ വിക്കറ്റ് വേട്ടയുടെ രാജാവായി യുസ്‌വേന്ദ്ര ചാഹല്‍

ABOUT THE AUTHOR

...view details