മുംബൈ: ഐപിഎല്ലില്‍ പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനം ലക്ഷ്യമിട്ട് ചെന്നൈക്കെതിരെ ഇറങ്ങുന്ന രാജസ്ഥാന് ടോസ് നഷ്‌ടമായി. ടോസ് നേടിയ ചെന്നൈ നായകന്‍ എം എസ് ധോണി ബാറ്റിങ് തെരഞ്ഞെടുത്തു. ഓരോ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇന്നിറങ്ങുന്നത്.
ജിമ്മി നീഷമിന് പകരം ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ രാജസ്ഥാന്‍ നിരയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന അംബാട്ടി റായ്‌ഡുവാണ് ചെന്നെയുടെ അവാസാന ഇലവനിലേക്ക് ഇന്ന് എത്തിയ താരം. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിനായാണ് ഇരു ടീമുകളും ഇന്ന് ഇറങ്ങുന്നത്.
ഇന്നത്തെ മത്സരം വിജയിച്ച് പ്ലേ ഓഫിലെ ഒന്നാം ക്വാളിഫയറില്‍ സ്ഥാനം ഉറപ്പിക്കുക എന്ന ലക്ഷ്യമാണ് സഞ്‌ജുവിനും കൂട്ടര്‍ക്കും മുന്നിലുള്ളത്. നിലവില്‍ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫ് സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്. ജയത്തോടെ സീസണ്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യമാവും ധോണിക്കും സംഘത്തിനും ഇന്ന് ഉണ്ടാകുക.
ചെന്നൈ സൂപ്പര്‍ കിങ്‌സ് : റിതുരാജ് ഗെയ്‌ക്‌വാദ്, ഡേവൊണ്‍ കോൺവേ, നാരായണ്‍ ജഗദീശൻ, അംബാട്ടി റായ്‌ഡു, മൊയീന്‍ അലി, മിച്ചല്‍ സാന്റ്‌നർ, എംഎസ് ധോണി (സി), മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി, സിമര്‍ജീത് സിങ്, മതീഷ പതിരണ
രാജസ്ഥാന്‍ റോയല്‍സ് : ജോസ് ബട്‌ലർ, യശ്വസി ജയ്‌സ്വാൾ, ദേവ്‌ദത്ത് പടിക്കൽ, സഞ്‌ജു സാംസൺ (സി), റിയാന്‍ പരാഗ്, ഷിമ്രോണ്‍ ഹെറ്റ്‌മെയർ, രവിചന്ദ്രന്‍ അശ്വിൻ, ഒബേഡ് മക്കോയ്, ട്രെന്‍റ് ബോൾട്ട്, പ്രസീദ് കൃഷ്‌ണ, യുസ്‌വേന്ദ്ര ചാഹൽ