മുംബെെ: കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓസ്ട്രേലിയന്‍ താരം പാറ്റ് കമ്മിൻസിന്റെ കെെത്താങ്ങ്. പി.എം കേയേഴ്സ് ഫണ്ടിലേക്ക് കമ്മിന്‍സ് 50,000 യു.എസ് ഡോളർ (3735530 രൂപ) സംഭാവനയായി നൽകി. ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്കെടുക്കുന്ന തന്റെ സഹ കളിക്കാരോടും സഹായം നൽകണമെന്ന് അഭ്യർഥിച്ചുകൊണ്ട് താരം ട്വീറ്റ് ചെയ്തിട്ടുണ്ട്.
"വർഷങ്ങളായി ഞാൻ വളരെ സ്നേഹിച്ച ഒരു രാജ്യമാണ് ഇന്ത്യ, ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഊഷ്മളവും ദയയുമുള്ള ആളുകളാണ് ഇവിടെയുള്ളത്. പലരും ഇപ്പോൾ വളരെയധികം കഷ്ടപ്പെടുന്നുണ്ടെന്ന് അറിയുന്നത് എന്നെ വളരെയധികം ദുഃഖിപ്പിക്കുന്നു. കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഐപിഎൽ തുടരുന്നത് ഉചിതമാണോ എന്നതിനെക്കുറിച്ച് ഇവിടെ കുറച്ച് ചർച്ചകൾ നടന്നിട്ടുണ്ട്. ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരിക്കുന്നവർക്ക് കുറച്ച് സമയത്തെ സന്തോഷം ഐപിഎൽ നൽകുമെന്നാണ് അഭിപ്രായം"