കേരളം

kerala

ETV Bharat / sports

IPL 2023 | 'ഞാൻ അങ്ങനെ തീരുമാനിച്ചിട്ടില്ല, 'തല' യുടെ തഗ്ഗ് മറുപടി'; ആവേശത്തിലായി ആരാധകര്‍ - വീഡിയോ

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ മത്സരത്തില്‍ ടോസിനിടെയാണ് കമന്‍റേറ്റര്‍ ഡാനി മോറിസണ്‍ എംഎസ് ധോണിയോട് അവസാന സീസണ്‍ എങ്ങനെ ആസ്വദിക്കുന്നുവെന്ന് ചോദിച്ചത്.

IPL 2023  MS Dhoni  Danny Morrison  IPL  LSGvCSK  Dhoni Retirement  ഐപിഎല്‍  എംഎസ് ധോണി  ഡാനി മോറിസണ്‍  ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്  ചെന്നൈ സൂപ്പര്‍ കിങ്‌സ്
IPL

By

Published : May 4, 2023, 9:27 AM IST

ലഖ്‌നൗ:ഐപിഎല്‍ പതിനാറാം പതിപ്പിന്‍റെ തുടക്കം മുതലുള്ള പ്രധാന ചര്‍ച്ച വിഷയങ്ങളില്‍ ഒന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണിയുടെ വിരമിക്കല്‍. ഇക്കൊല്ലത്തോടെ ധോണി കളി മതിയാക്കുമെന്ന പ്രവചനങ്ങളുമായി നിരവധി പ്രമുഖരും രംഗത്തെത്തിയിരുന്നു. ഇതോടെ ആരാധകര്‍ക്കിടയിലും ആശങ്ക ഉയര്‍ന്നു.

ചെപ്പോക്കില്‍ ചെന്നൈയുടെ മത്സരങ്ങള്‍ കാണാനായി ആരാധകര്‍ ഒഴുകിയെത്തി. ചെന്നൈ മറ്റിടങ്ങളില്‍ കളിക്കാനെത്തിയാലും ഇത് തന്നെ അവസ്ഥ. ചെന്നൈ സൂപ്പര്‍ കിങ്‌സ് കളിക്കാനെത്തിയ മുംബൈ, ബാംഗ്ലൂര്‍, ജയ്‌പൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ ഗാലറികളില്‍ തല' ധോണിയുടെ ആരാധകര്‍ നിറഞ്ഞു.

നേരത്തെ സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തിന് പിന്നാലെ ധോണിയും വിരമിക്കല്‍ സൂചന നല്‍കിയിരുന്നു. കരിയറിന്‍റെ അവസാന ഘട്ടത്തിലാണ് താനെന്നും അത് കഴിയുന്നത്ര ആസ്വദിക്കാനാണ് ശ്രമിക്കുന്നതെന്നുമായിരുന്നു ധോണി അന്ന് പറഞ്ഞിരുന്നത്. എന്നാല്‍ അക്കാര്യത്തില്‍ ആരാധകര്‍ക്കിടയിലുണ്ടായ ആശങ്ക മാറ്റി ധോണി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ മത്സരത്തിന് മുന്‍പാണ് വിരമിക്കലിനെ കുറിച്ചുള്ള എംഎസ് ധോണിയുടെ പ്രതികരണം. ടോസിനിടെ കമന്‍റേറ്റര്‍ ഡാനി മോറിസണിന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധോണി.

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ മത്സരത്തിന്‍റെ ടോസിന് പിന്നാലെ ' ഇപ്പോള്‍ ലഭിക്കുന്ന ആരാധകരുടെ പിന്തുണയും ഈ അവസാന സീസണും എങ്ങനെ ആസ്വദിക്കുന്നു' എന്നാണ് ഡാനി മോറിസണ്‍ എംഎസ്‌ഡിയോട് ചോദിച്ചത്. എന്നാല്‍ ഇത് കേട്ട് ചിരിച്ച ധോണി 'ഞാന്‍ അല്ലല്ലോ, നിങ്ങളെല്ലാവരുമല്ലേ ഇതെന്‍റെ അവസാന സീസണ്‍ എന്ന് തീരുമാനിച്ചത്' എന്നായിരുന്നു നല്‍കിയ മറുപടി.

ധോണിയുടെ മറുപടി കേട്ടപാടെ ഗാലറിയിലുണ്ടായിരുന്നു ആരാധകരും ആവേശത്തിലായി. നേരത്തെ ധോണിയുടെ വിരമിക്കലിനെ കുറിച്ച് അദ്ദേഹം സൂചനകളൊന്നും നല്‍കിയിട്ടില്ലെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിങ്ങും വ്യക്തമാക്കിയിരുന്നു. ഇതോടെ ധോണി ഈ സീസൺ മാത്രമല്ല, അടുത്ത സീസണിലും ചെന്നൈയ്ക്ക് ഒപ്പമുണ്ടാകുമെന്ന വിശ്വാസത്തിലാണ് ആരാധകർ.

Also Read :IPL 2023 | അവസാന ഓവറുകളിലെ ധോണിയുടെ ബാറ്റിങ് വെടിക്കെട്ട് ഓര്‍മിപ്പിക്കുന്നത് പഴയകാലം : റോബിന്‍ ഉത്തപ്പ

അതേസമയം, ചെന്നൈ സൂപ്പര്‍ കിങ്‌സ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മത്സരം മഴ തടസപ്പെടുത്തിയതിന്‍റെ നിരാശയിലായിരുന്നു ആരാധകര്‍ ഏകന സ്റ്റേഡിയം വിട്ടത്. മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ ആദ്യം ആതിഥേയരെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 19.2 ഓവറില്‍ 125 റണ്‍സായിരുന്നു ലഖ്‌നൗ നേടിയത്.

പിന്നാലെ രസംകൊല്ലിയായി മഴയെത്തിയതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ചെന്നൈക്കായി മൊയീന്‍ അലി, മതീഷ പതിരണ, മഹീഷ് തീക്ഷ്‌ണ എന്നിവര്‍ രണ്ട് വിക്കറ്റ് നേടി. മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമിനും ഓരോ പോയിന്‍റാണ് ലഭിച്ചത്.

ഇതോടെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകള്‍ക്ക് 10 മത്സരങ്ങളില്‍ നിന്നും 11 പോയിന്‍റായി. പോയിന്‍റ് പട്ടികയില്‍ രണ്ട് മൂന്ന് സ്ഥാനങ്ങളിലാണ് നിലവില്‍ ഇരുടീമും.

Also Read : 'ധോണിക്ക് ഇന്ത്യയുടെ പരിശീലകനാവാം, പക്ഷേ ...' ; അതിന് അക്കാര്യം ചെയ്‌തേ മതിയാകൂവെന്ന് സുനില്‍ ഗവാസ്‌കര്‍

ABOUT THE AUTHOR

...view details