കേരളം

kerala

ETV Bharat / sports

ഐപിഎല്ലിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡും ? ; പുതിയ ടീമിനായി താല്‍പര്യം പ്രകടിപ്പിച്ചെന്ന് റിപ്പോര്‍ട്ട് - glazer family

യുണൈറ്റഡിന്‍റെ ഉടമകളായ ഗ്ലേസിയര്‍ കുടുംബം ഐപിഎല്ലില്‍ താല്‍പര്യം പ്രകടിപ്പിച്ചതായി വിവരം

manchester united  മാഞ്ചസ്റ്റര്‍ യുണൈറ്റഡ്  IPL  ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്  glazer family  ഗ്ലേസിയര്‍ കുടുംബം
ഐപിഎല്ലിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡും?; പുതിയ ടീമിനായി താല്‍പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്

By

Published : Oct 21, 2021, 1:32 PM IST

ദുബായ്‌ :ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ഭാഗമാകാന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താല്‍പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇതിന്‍റെ ഭാഗമായാവാം പുതിയ ഐപിഎൽ ടീമുകൾക്കായി ടെൻഡർ സമർപ്പിക്കാനുള്ള സമയപരിധി ബിസിസിഐ ദീര്‍ഘിപ്പിച്ചതെന്നാണ് വിവരം.

'അവർ താൽപര്യം കാണിച്ചെന്നത് സത്യമാണ്, ബിസിസിഐ ടെന്‍ഡര്‍ തിയ്യതി നീട്ടുന്നതിനുള്ള ഒരു കാരണം അതായിരിക്കാം. ഐപിഎൽ ഇന്ത്യയിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല, ഇപ്പോൾ അതിനൊരു ആഗോള അസ്ഥിത്വമുണ്ട്' -പേരുവ്യക്തമാക്കാതെ അധികൃതരില്‍ ഒരാള്‍ അറിയിച്ചു.

യുണൈറ്റഡിനെക്കൂടാതെ അമേരിക്കന്‍ നാഷണല്‍ ഫുട്‌ബോള്‍ ലീഗിലെ ടാംബ ബേ ബുക്കാനീയേഴ്‌സ് എന്ന ടീമും ഗ്ലേസിയര്‍ കുടുംബത്തിന്‍റേതാണ്. അതേസമയം ഒക്ടോബര്‍ 20 വരെയാണ് ബിസിസിഐ ടെന്‍ഡറിനുള്ള സമയ പരിധി നീട്ടിയത്.

also read: ചാമ്പ്യന്‍സ് ലീഗ് : യുണൈറ്റഡ്, ചെല്‍സി, ബയേണ്‍, യുവന്‍റസ് കുതിപ്പ്,ബാഴ്‌സയ്ക്ക് ആദ്യ ജയം

2022 സീസണ്‍ മുതല്‍ അഹമ്മദാബാദ്, ലക്‌നൗ എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പുതിയ രണ്ട് ടീമുകളെ കൂടി ഉള്‍പ്പെടുത്താനാണ് ബിസിസിഐ പദ്ധതിയിടുന്നത്. ഓരോ ടീമിന്‍റേയും അടിസ്ഥാന വില 2000 കോടിയായാണ് നിശ്ചയിച്ചിട്ടുള്ളത്.

ABOUT THE AUTHOR

...view details