ലഖ്‌നൗ:ഐപിഎല്ലിന്‍റെ തുടക്കം മുതല്‍ തന്നെ ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന് പഴികേള്‍ക്കുന്ന താരമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നായകന്‍ കെഎല്‍ രാഹുല്‍. സീസണിലെ ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 12 പന്ത് നേരിട്ട രാഹുല്‍ എട്ട് റണ്‍സ് മാത്രമായിരുന്നു നേടിയത്. തുടര്‍ന്നുള്ള മൂന്ന് മത്സരങ്ങളിലും താരത്തിന്‍റെ ബാറ്റില്‍ നിന്നും വമ്പന്‍ സ്‌കോറുകളൊന്നും പിറന്നിരുന്നില്ല.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ 18 പന്തില്‍ 20, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 31 പന്തില്‍ 35, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ചിന്നസ്വാമിയിലും 18 പന്തില്‍ 20 എന്നിങ്ങനെയായിരുന്നു രാഹുലിന്‍റെ സ്‌കോര്‍. എന്നാല്‍, അഞ്ചാം മത്സരത്തില്‍ പഞ്ചാബിനെതിരെ താരം അര്‍ധ സെഞ്ച്വറി നേടിയത് ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ് സമ്മാനിച്ചത്. ഈ മത്സരത്തില്‍ 56 പന്ത് നേരിട്ട രാഹുല്‍ 74 റണ്‍സുമായാണ് മടങ്ങിയത്.
വലിയ സ്‌കോര്‍ കണ്ടെത്താനും വെടിക്കെട്ട് പ്രകടനം പുറത്തെടുക്കാനും കെഎല്‍ രാഹുല്‍ പാടുപെടുന്ന ഘട്ടത്തില്‍ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം വിരേന്ദര്‍ സെവാഗ്. പഞ്ചാബിനെതിരായ രാഹുലിന്‍റെ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെയായിരുന്നു സെവാഗിന്‍റെ പ്രതികരണം. രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്‌ജു സാംസണെക്കാള്‍ മികച്ച താരം കെഎല്‍ രാഹുല്‍ ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'ഇപ്പോള്‍ കെഎല്‍ രാഹുല്‍ ഫോം കണ്ടെത്തിയിരിക്കുന്നത് നല്ല ലക്ഷണമാണ്. ആരാധകരെ തൃപ്‌തിപ്പെടുത്തുന്നത് ആയിരിക്കില്ല അയാളുടെ സ്‌ട്രൈക്ക് റേറ്റ്. എന്നാല്‍ രാഹുലിന്‍റെ ഫോം ലഖ്‌നൗവിന് വലിയ പ്രതീക്ഷകളാണ് സമ്മാനിക്കുന്നത്.