മുംബൈ: ഐപിഎല്ലില്‍ നിലനില്‍പ്പിനായുള്ള മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് ലഭിച്ച റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ ഫാഫ് ഡു പ്ലെസിസ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സന്ദീപ് ശര്‍മയ്‌ക്ക് പകരം ഹര്‍പ്രീത് ബ്രാറിനെ ഉള്‍പ്പെടുത്തിയാണ് പഞ്ചാബ് നിര്‍ണായക മത്സരത്തിനിറങ്ങുന്നത്, ബാംഗ്ലൂര്‍ ടീമില്‍ മാറ്റങ്ങളൊന്നുമില്ല.
നിലവിൽ 12 മത്സരങ്ങളിൽ നിന്ന് 14 പോയിന്‍റുമായി നാലാം സ്ഥാനത്താണ് ബാംഗ്ലൂർ. അതിനാൽ തന്നെ ഇനിയുള്ള രണ്ട് മത്സരങ്ങളിൽ വിജയിച്ചാൽ ബാംഗ്ലൂരിന് അനായാസം ആദ്യ നാലിൽ കടക്കാനാകും. എന്നാൽ 11 മത്സരങ്ങളിൽ നിന്ന് 10 പോയിന്‍റുള്ള പഞ്ചാബിനെ സംബന്ധിച്ച് ഇനിയുള്ള മൂന്ന് മത്സരങ്ങളിലെ വിജയത്തോടൊപ്പം മറ്റ് ടീമുകളുടെ പരാജയവും റണ്‍റേറ്റും എല്ലാം അടിസ്ഥാനപ്പെടുത്തിയാകും പ്ലേ ഓഫ് സാധ്യതകൾ.