മൊഹാലി :ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ പഞ്ചാബ് കിങ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് നായകന്‍ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഐപിഎല്‍ 16-ാം സീസണിലെ 46-ാം മത്സരമാണിത്. പഞ്ചാബിന്‍റെ തട്ടകമായ മൊഹാലിയിലാണ് കളി നടക്കുന്നത്.
വിക്കറ്റ് മികച്ചതാണെന്ന് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ പറഞ്ഞു. എന്താണ് ചെയ്യേണ്ടതെന്ന് ഞാൻ ശിഖർ ധവാനോട് ചോദിച്ചു. ആദ്യം ബൗൾ ചെയ്യൂവെന്നാണ് പറഞ്ഞത്. അതിനാല്‍ ആദ്യം ഞങ്ങള്‍ ബോളിങ് തെരഞ്ഞെടുക്കുകയാണ്.
ഇതൊരു നല്ല പിച്ച് ആണ്, ലക്ഷ്യങ്ങള്‍ മികച്ച രീതിയില്‍ പിന്തുടരാന്‍ ഞങ്ങള്‍ക്ക് കഴിയുന്നുണ്ട്. ഞങ്ങളുടെ ശക്തിയിൽ ഉറച്ചുനിൽക്കുകയാണെന്നും രോഹിത് പറഞ്ഞു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ ഒരു മാറ്റവുമായാണ് ഇറങ്ങുന്നതെന്നും മുംബൈ നായകന്‍ അറിയിച്ചു. റിലെ മെറിഡിത്തിന് പരിക്കേറ്റതിനാല്‍ ആകാശ് മധ്‌വാളാണ് പ്ലെയിങ് ഇലവനില്‍ എത്തിയത്. ഇംപാക്‌ട് പ്ലെയേഴ്‌സിന്‍റെ പട്ടികയിലാണ് സൂര്യകുമാര്‍ യാദവുള്ളത്.
ടോസ് ലഭിച്ചിരുന്നുവെങ്കില്‍ തങ്ങൾ ആദ്യം ബോൾ ചെയ്യുമായിരുന്നുവെന്ന് പഞ്ചാബ് കിങ്‌സ് നായകന്‍ ശിഖര്‍ ധവാന്‍ പറഞ്ഞു. വിക്കറ്റ് നല്ലതായി തോന്നുന്നു. ഒരു മികച്ച ടോട്ടല്‍ കണ്ടെത്താനാണ് ലക്ഷ്യം വയ്‌ക്കുന്നതെന്നും ശിഖര്‍ ധവാന്‍ പറഞ്ഞു. കഴിഞ്ഞ മത്സരത്തിലെ പ്ലെയിങ് ഇലവനില്‍ പഞ്ചാബും ഒരു മാറ്റം വരുത്തിയിട്ടുണ്ട്. മാത്യു ഷോര്‍ട്ട് ടീമിലെത്തിയപ്പോള്‍ കാഗിസോ റബാഡയാണ് പുറത്തായത്.
പഞ്ചാബ് കിങ്‌സ് (പ്ലെയിംഗ് ഇലവൻ) : പ്രഭ്‌സിമ്രാൻ സിങ്, ശിഖർ ധവാൻ (ക്യാപ്റ്റന്‍), മാത്യു ഷോർട്ട്, ലിയാം ലിവിംഗ്‌സ്റ്റൺ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പര്‍), സാം കറൻ, ഷാരൂഖ് ഖാൻ, ഹർപ്രീത് ബ്രാർ, ഋഷി ധവാൻ, രാഹുൽ ചഹാർ, അർഷ്‌ദീപ് സിങ്.