മുംബൈ:ഐപിഎല്ലില്‍ മുംബൈയ്‌ക്കെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്ങ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ മുംബൈ നായകന്‍ രോഹിത് ശർമ ബൗളിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. സീസണില്‍ തങ്ങളുടെ 12ാം മത്സരത്തിനാണ് ചെന്നൈയും മുംബൈയും ഇറങ്ങുന്നത്.
ടൈമൽ മിൽസിന് പകരക്കാരനായി എത്തിയ ട്രിസ്റ്റൻ സ്റ്റബ്‌സ് ഇന്ന് മുംബൈ ഇന്ത്യൻസിന് വേണ്ടി അരങ്ങേറ്റം കുറിക്കും. ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് അദ്ദേഹത്തിന് ക്യാപ് സമ്മാനിച്ചത്. കളിച്ച 11 മത്സരങ്ങളില്‍ നാല് വിജയമുള്ള ചെന്നൈ നിലവിലെ പോയിന്‍റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തും, രണ്ട് ജയം മാത്രമുള്ള മുംബൈ പത്താമതുമാണ്. ഇനി ഒന്നും നഷ്‌ടപ്പെടാനില്ലാത്ത മുംബൈക്കെതിരെ തോറ്റാല്‍ പ്ലേ ഓഫിലെത്താനുള്ള ചെന്നൈയുടെ വിദൂര സാധ്യതകളും അടയും.