മുംബൈ: ഐപിഎല്ലില്‍ ടോസ് ലഭിച്ച ഗുജറാത്ത് ടൈറ്റന്‍സ് മുംബൈ ഇന്ത്യന്‍സിനെ ബാറ്റിംഗിനയച്ചു. കഴിഞ്ഞ മത്സരത്തിനിറങ്ങിയ ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സ് ഇന്നിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാനെ തോല്‍പ്പിച്ച് സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയ മുംബൈ ഇന്ത്യന്‍സ് ടീമില്‍ ഹൃതിക് ഷൊകീന് പകരം മുരുകന്‍ അശ്വിനെയാണ് ഇന്ന് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഗുജറാത്തിനെ സംബന്ധിച്ച് വിജയത്തോടെ പട്ടികയിലെ ഒന്നാം സ്ഥാനം ഒന്നുകൂടെ ഊട്ടി ഉറപ്പിക്കുക എന്നതാണ് ലക്ഷ്യം. എന്നാൽ വിജയിച്ച് പട്ടികയിലെ അവസാന സ്ഥാനക്കാർ എന്ന നാണക്കേട് ഒഴിവാക്കാനാകും മുംബൈയുടെ ശ്രമം. തുടർച്ചയായ എട്ട് മത്സരങ്ങളിലെ തോൽവിക്ക് ശേഷം കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാനെതിരെ നേടിയ വിജയത്തിന്‍റെ ആത്‌മവിശ്വാസത്തിലാണ് മുംബൈ ഇന്ന് കളത്തിലിറങ്ങുന്നത്.