തിരുവനന്തപുരം:മലയാളി ക്രിക്കറ്റര്‍ സഞ്‌ജു സാംസണെ പിന്തുണച്ച് സിനിമ, സീരിയൽ താരം കിഷോർ സത്യ. നിരന്തരം ഫോം ഇല്ലാതെ ഉഴറിയ റിഷഭ് പന്തിനും കെ.എൽ രാഹുലിനും ഒക്കെ കിട്ടിയ ഒരു നീതി ഇന്ത്യൻ ടീമിൽ സഞ്ജുവിന് ലഭിച്ചിട്ടില്ലെന്ന് താരം ഫേസ്‌ബുക്കില്‍ കുറിച്ചു. സഞ്ജുവിനെക്കുറിച്ച് ഇന്ത്യയുടെ മുന്‍ താരം വിരേന്ദർ സേവാഗും മുന്‍ സെലക്‌ടര്‍ ശരൺദീപ് സിങ്ങും നടത്തിയ പ്രസ്‌താവനകള്‍ അടിസ്ഥാനമാക്കിയാണ് കിഷോറിന്‍റെ പ്രതികരണം.
സഞ്‌ജുവിനേക്കാള്‍ മികച്ച കളിക്കാരന്‍ കെഎല്‍ രാഹുലാണെന്ന സെവാഗിന്‍റെ പ്രതികരണത്തെ ഐപിഎല്ലിന്‍റെ പ്രകടനത്തിന്‍റെ കണക്കുകള്‍ നിരത്തിക്കൊണ്ട് പൊളിച്ചടക്കിയ കിഷോര്‍, സെവാഗിന്‍റെയും ശരൺ ദീപിന്‍റേയും ഇത്തരത്തിലുള്ള വിശകലനങ്ങൾ കാണുമ്പോൾ സഞ്‌ജുവിനെ ആരൊക്കെയോ വീണ്ടും ഭയപ്പെടുന്നു എന്നത് വ്യക്തമാണെന്നും തന്‍റെ കുറിപ്പില്‍ പറയുന്നുണ്ട്.
കിഷോര്‍ സത്യയുടെ ഫേസ്‌ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം:വിരേന്ദർ സെവാഗിനെ നമുക്ക് എല്ലാവർക്കും ഇഷ്‌ടമാണ്. ഒരു ക്രിക്കറ്റർ എന്ന നിലയിലും അതിനുശേഷം വളരെ സരസമായ രീതിയിൽ കളിയെ വിശകലനം ചെയ്യുന്ന ഒരാൾ എന്ന നിലയിലും. എന്നാൽ ഇന്ന് സഞ്ജു സാംസണെ പറ്റിയുള്ള അദ്ദേഹത്തിന്‍റെ ഒരു കമന്‍റ് അതായത് കെഎൽ രാഹുലാണ് സഞ്ജു സാംസണെക്കാൾ മികച്ച കളിക്കാരൻ, രാഹുൽ ഫോം വീണ്ടെടുത്തിരിക്കുന്നു തുടങ്ങിയ രീതിയിലുള്ള ഒരു വാർത്ത അദ്ദേഹത്തിന്‍റെതായി കാണുകയുണ്ടായി.
ഇത് വായിച്ചതോട് കൂടെ സെവാഗിനോട് ഇതുവരെയുണ്ടായിരുന്ന ഇഷ്‌ടത്തിന് ഇടിവ് സംഭവിച്ചു. ഇപ്പോൾ നടക്കുന്ന ഐപിഎല്ലിലെ പ്രകടനത്തിനെ അടിസ്ഥാനമാക്കി എങ്ങനെ ഇത്തരമൊരു പ്രസ്താവനയിൽ അദ്ദേഹത്തിന് എത്താൻ സാധിച്ചു എന്നുള്ളത് എന്നെ വളരെ അത്ഭുതപ്പെടുത്തി. സാന്ദർഭിക വശാൽ മറ്റൊരു കൗതുകമുള്ള വാർത്തയും ഇതോടൊപ്പം നമുക്ക് ചേർത്ത് വായിക്കാം.
ഇന്ത്യയുടെ ദേശീയ ടീമിന്‍റെ മുൻ സെലക്ടർ ആയിരുന്ന ശരൺ ദീപ് സിംഗിന്‍റെ വകയാണ് അത്. 2015ൽ സിംബാവെക്കെതിരെയുള്ള T20 ടീമിൽ സഞ്ജു സാംസണെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തുമ്പോൾ ഇദ്ദേഹം സെലക്ഷൻ കമ്മിറ്റിയിൽ ഉണ്ടായിരുന്നു.
അവസരങ്ങൾ ലഭിച്ചിട്ടും സഞ്ജുവിന് ശോഭിക്കാൻ സാധിച്ചില്ല എന്നാണ് അദ്ദേഹം പറയുന്നത്. അത് ശരിയുമാണ്. സമ്മതിക്കുന്നു. പക്ഷേ പിന്നീട് ലഭിച്ച അവസരങ്ങൾ സഞ്ജു മനോഹരമായി ഉപയോഗിച്ചപ്പോഴും സഞ്ജുവിന്‍റെ ഇന്ത്യൻ ടീമിലെ സ്ഥാനം കയ്യാല പുറത്തെ തേങ്ങ പോലെ ആയിരുന്നില്ലേ?!
ഇപ്പോൾ അദ്ദേഹം പറയുന്നത് ഈ ഐപിഎൽ ലീഗിൽ 700 - 800 റൺസ് എങ്കിലും അടിച്ചാൽ മാത്രമേ സഞ്ജുവിന് ഇന്ത്യൻ ടീമിലേക്ക് ഇനി എന്തെങ്കിലും സാധ്യതയുള്ളൂ എന്നാണ്. ഇഷാൻ കിഷനും "പരിക്ക് പറ്റി വിശ്രമിക്കുന്ന" റിഷഭ് പന്തും ദിനേശ് കാർത്തിക്കും ഒക്കെ അദ്ദേഹത്തിന് വലിയ ഭീഷണികളാണത്രെ ഇപ്പോൾ!.
നിരന്തരം ഫോം ഇല്ലാതെ ഉഴറിയ റിഷഭ് പന്തിനും കെ.എൽ രാഹുലിനും ഒക്കെ കിട്ടിയ ഒരു നീതി എപ്പോഴെങ്കിലും സഞ്ജുവിന് ലഭിച്ചിരുന്നോ?!. കണ്ണുമടച്ചു പറയാം ഒരിക്കലും ഇല്ല.
സേവാഗ് പറയുന്നത് ആറ് കളികളിൽ നിന്നും രാഹുൽ ഇതുവരെ 194 റൺസ് നേടിയെന്നും എന്നാൽ ആറ് കളികളിൽ നിന്നും സഞ്ജു 159 റൺസ് മാത്രമേ നേടിയിട്ടുള്ളൂ എന്നുമാണ്! ഒപ്പം രാഹുൽ ഫോമിലേക്ക് തിരിച്ചെത്തി എന്ന് എന്തോ വലിയ സംഭവമായിട്ടാണ് അദ്ദേഹം പറയുന്നത്.
പവർ പ്ലേയുടെ പൂർണ്ണ അധികാരം നേടി ഓപ്പണർ ആയി ഇറങ്ങുന്ന രാഹുലിനെയാണ് വൺ ഡൗണോ ടു ഡൗണോ ആയി ഇറങ്ങുന്ന സഞ്ജുമായിട്ട് അദ്ദേഹം താരതമ്യപ്പെടുത്തിയിരിക്കുന്നത്. വിചിത്രം തന്നെ!. ഓപ്പണർ കെ.എൽ രാഹുലിന്‍റെ സ്ട്രൈക്ക് റേറ്റ് 114. സഞ്ജു സാംസണ് 160! ഇനി മറ്റു ടീമുകളിലെ ഓപ്പണർമാരുടെ റൺസും സ്ട്രൈക്ക് റേറ്റും നോക്കുന്നത് വളരെ കൗതുകമുള്ള ഒരു കാഴ്ചയാണ്
ഫാഫ് ഡ്യൂപ്ലിസി 6 മത്സരം റൺസ് 343 സ്ട്രൈക്ക് റേറ്റ് 166.