ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആദ്യം ബോള്‍ ചെയ്യും. ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഐപിഎല്‍ 16ാം സീസണിലെ 34ാം മത്സരമാണിത്.
ഹൈദരാബാദിന്‍റെ തട്ടകമായ രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. വിക്കറ്റ് മികച്ചതായി തോന്നുന്നുവെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ പറഞ്ഞു. മികച്ച ടോട്ടല്‍ കണ്ടെത്തിയാല്‍ പ്രതിരോധിക്കാവുന്ന വിക്കറ്റാണിതെന്നും താരം പറഞ്ഞു. ഡല്‍ഹിയുടെ കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ രണ്ട് മാറ്റങ്ങളുണ്ടെന്നും വാര്‍ണര്‍ അറിയിച്ചു. സർഫറാസ് ഖാൻ, റിപാൽ പട്ടേല്‍ എന്നിവരാണ് ടീമില്‍ ഇടം നേടിയത്.
ടോസ് ലഭിക്കുകയായിരുന്നുവെങ്കില്‍ തങ്ങള്‍ ആദ്യം ബോളിങ് തന്നെയാവും തെരഞ്ഞെടുക്കുകയെന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ എയ്‌ഡന്‍ മാര്‍ക്രം പ്രതികരിച്ചു. തങ്ങളെ സംബന്ധിച്ച് ഒരു പ്രധാന മത്സരമാണിത്. ബോർഡിൽ പോയിന്‍റുകൾ ലഭിക്കാൻ തുടങ്ങേണ്ടതുണ്ട്. തങ്ങൾ വെല്ലുവിളിക്കായി കാത്തിരിക്കുകയാണ്. ക്രിക്കറ്റ് കളിക്കാനാണ് ലക്ഷ്യം വയ്‌ക്കുന്നതെന്നും മാര്‍ക്രം കൂട്ടിച്ചേര്‍ത്തു.
സൺറൈസേഴ്‌സ് ഹൈദരാബാദ് (പ്ലേയിംഗ് ഇലവൻ): അഭിഷേക് ശർമ, ഹാരി ബ്രൂക്ക്, എയ്‌ഡൻ മാർക്രം(ക്യാപ്റ്റന്‍), മായങ്ക് അഗർവാൾ, ഹെൻറിച്ച് ക്ലാസൻ (വിക്കറ്റ് കീപ്പര്‍), മാർക്കോ ജാൻസൻ, വാഷിങ്‌ടൺ സുന്ദർ, മായങ്ക് മാർക്കണ്ഡെ, ഭുവനേശ്വര്‍ കുമാർ, ടി നടരാജൻ, ഉമ്രാൻ മാലിക്.