കേരളം

kerala

ETV Bharat / sports

IPL 2023 | മുംബൈ നിരയില്‍ സ്റ്റാര്‍ പേസര്‍ തിരിച്ചെത്തി; പഞ്ചാബ് ആദ്യം ബാറ്റ് ചെയ്യും - ഐപിഎല്‍ ടോസ് റിപ്പോര്‍ട്ട്

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ ബോളിങ് തെരഞ്ഞെടുത്തു.

IPL 2023  Mumbai Indians vs Punjab Kings toss report  Mumbai Indians  Punjab Kings  Rohit Sharma  Sam Curran  പഞ്ചാബ് കിങ്‌സ്  മുംബൈ ഇന്ത്യന്‍സ്  രോഹിത് ശര്‍മ  സാം കറന്‍  ഐപിഎല്‍ ടോസ് റിപ്പോര്‍ട്ട്  Jofra Archer
മുംബൈ നിരയില്‍ സ്റ്റാര്‍ പേസര്‍ തിരിച്ചെത്തി; പഞ്ചാബ് ആദ്യം ബാറ്റ് ചെയ്യും

By

Published : Apr 22, 2023, 7:37 PM IST

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ‌പി‌എൽ) ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സ് ആദ്യം ബോള്‍ ചെയ്യും. ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഐപിഎല്ലിന്‍റെ 16-ാം സീസസണിലെ 31-ാം മത്സരമാണിത്.

കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ്‌ ഇലവനില്‍ ഒരു മാറ്റമാണ് മുംബൈ വരുത്തിയിട്ടുള്ളതെന്ന് നായകന്‍ രോഹിത് ശര്‍മ അറിയിച്ചു. സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ തിരിച്ചെത്തിയപ്പോള്‍ നെഹാൽ വധേരയ്‌ക്കാണ് സ്ഥാനം നഷ്‌ടമായത്. പഞ്ചാബിന്‍റെ സ്ഥിരം നായകന്‍ ശിഖര്‍ ധവാന്‍ ഇന്നും കളിക്കുന്നില്ല.

പകരം സാം കറനാണ് സംഘത്തെ നയിക്കുന്നത്. ധവാന്‍ സുഖം പ്രാപിച്ച് വരുന്നതായും വൈകാതെ കളിക്കളത്തിലേക്ക് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കറന്‍ പറഞ്ഞു. കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ മാറ്റമില്ലാതെയാണ് പഞ്ചാബ് കളിക്കുന്നത്. മുംബൈയുടെ തട്ടകമായ വാങ്കഡെയിലാണ് മത്സരം നടക്കുന്നത്.

മുംബൈ ഇന്ത്യൻസ് (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ(ക്യാപ്റ്റന്‍), ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പര്‍), കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, ടിം ഡേവിഡ്, തിലക് വർമ്മ, അർജുൻ ടെണ്ടുൽക്കർ, ഹൃത്വിക് ഷോക്കീൻ, ജോഫ്ര ആർച്ചർ, പിയൂഷ് ചൗള, ജേസൺ ബെഹ്‌റൻഡോർഫ്.

മുംബൈ ഇന്ത്യൻസ് സബ്‌സ്: രമൺദീപ് സിങ്‌, കുമാർ കാർത്തികേയ, ഷംസ് മുലാനി, വിഷ്‌ണു വിനോദ്, നേഹൽ വാധേര

ALSO READ: IPL 2023 | 'വാത്തി ധോണി' ; തോല്‍വിക്ക് പിന്നാലെ 'തല'യുടെ 'മാസ്റ്റര്‍' ക്ലാസ്, ശിഷ്യരായി ഹൈദരാബാദിന്‍റെ യുവനിര

പഞ്ചാബ് കിങ്‌സ് (പ്ലേയിംഗ് ഇലവൻ): അഥർവ ടൈഡെ, പ്രഭ്‌സിമ്രാൻ സിങ്‌, മാത്യു ഷോർട്ട്, ലിയാം ലിവിങ്സ്റ്റണ്‍, സാം കറൻ(ക്യാപ്റ്റന്‍), ജിതേഷ് ശർമ (വിക്കറ്റ് കീപ്പര്‍), ഹർപ്രീത് സിങ്‌ ഭാട്ടിയ, ഷാരൂഖ് ഖാൻ, ഹർപ്രീത് ബ്രാർ, രാഹുൽ ചാഹർ, അർഷ്‌ദീപ് സിങ്‌.

പഞ്ചാബ് കിങ്‌സ് സബ്‌സ്: നഥാൻ ഇല്ലിസ്, മോഹിത് റാത്തി, സിക്കന്ദർ റാസ, ഋഷി ധവാൻ, ഗുർനൂർ ബ്രാർ.

നേര്‍ക്കുനേര്‍ പോരാട്ടങ്ങള്‍: ഐപിഎല്ലില്‍ നേരത്തെ മുഖാമുഖം എത്തിയപ്പോള്‍ ഏറെക്കുറെ മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിങ്‌സും ഇതുവരെ 29 മത്സരങ്ങളിലാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ പോരടിച്ചത്. ഇതില്‍ 15 മത്സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സ് വിജയിച്ചപ്പോള്‍ 14 മത്സരങ്ങള്‍ പഞ്ചാബിനൊപ്പം നിന്നിരുന്നു.

മത്സരം കാണാനുള്ള വഴി: ഐപിഎല്ലിലെ മുംബൈ ഇന്ത്യന്‍സ് vs പഞ്ചാബ് കിങ്‌സ് പോരാട്ടം ടിവിയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലൂടെ തത്സമയം കാണാം സാധിക്കും. കൂടാതെ ജിയോ സിനിമ ആപ്ലിക്കേഷനിലൂടെയും വെബ്‌സൈറ്റിലൂടെയും മുംബൈ-പഞ്ചാബ് മത്സരത്തിന്‍റെ തത്സമയ സ്‌ട്രീമിങ്ങുണ്ട്.

പിച്ച് റിപ്പോര്‍ട്ട് :വാങ്കഡെയിലുള്ളത് ബാറ്റര്‍മാര്‍ക്ക് പിന്തുണ നല്‍കുന്ന പിച്ചാണ്. ചെറിയ ബൗണ്ടറികള്‍ ആയതുകൊണ്ടുതന്നെ മത്സരത്തില്‍ വമ്പന്‍ സ്‌കോര്‍ പ്രതീക്ഷിക്കാം.

ALSO READ:'സഞ്ജു മോനെ ഒന്ന് സൂക്ഷിച്ചോ....ഒരു മുട്ടൻ പണി വരുന്നു'; മുന്നറിയിപ്പുമായി നടന്‍ കിഷോര്‍ സത്യ

ABOUT THE AUTHOR

...view details