കേരളം

kerala

IPL 2022 | ഇന്ന് റോയൽ പോരാട്ടം; ജൈത്രയാത്ര തുടരാൻ രാജസ്ഥാന്‍, നാണക്കേട് തീര്‍ക്കാന്‍ ബാംഗ്ലൂര്‍

By

Published : Apr 26, 2022, 12:04 PM IST

സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള തൊട്ടുമുമ്പത്തെ മല്‍സരത്തിലെ നാണക്കേട് തീര്‍ക്കാന്‍ ബാംഗ്ലൂര്‍ ഇറങ്ങുമ്പോൾ ഡൽഹി ക്യാപിറ്റൽസിനെതിരായ ജയത്തോടെയാണ് വരുന്നത്.

RCB vs RR  IPL 2022  IPL 2022 ജൈത്രയാത്ര തുടരാൻ രാജസ്ഥാന്‍ നാണക്കേട് തീര്‍ക്കാന്‍ ബാംഗ്ലൂര്‍  Royal challengers Bangalore vs Rajasthan royals  രാജസ്ഥാന്‍ റോയല്‍സ് vs റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍  IPL match preview  IPL latest updates  Royal challengers Bangalore vs Rajasthan royals match preview  ഐപിഎൽ 2022  Jose butler and Devdath padikkal  IPL todays match
IPL 2022 | ജൈത്രയാത്ര തുടരാൻ രാജസ്ഥാന്‍; നാണക്കേട് തീര്‍ക്കാന്‍ ബാംഗ്ലൂര്‍

പൂനെ: ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. പുനെയിൽ വൈകിട്ട് 7.30 നാണ് മത്സരം. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള തൊട്ടുമുമ്പത്തെ മല്‍സരത്തിലെ നാണക്കേട് തീര്‍ക്കാന്‍ ബാംഗ്ലൂര്‍ ഇറങ്ങുമ്പോൾ ഡൽഹി ക്യാപിറ്റൽസിനെതിരായ ജയത്തോടെയാണ് വരുന്നത്.

മിന്നുന്ന വിജയവുമായി തിരിച്ചെത്താനാകും ഡുപ്ലെസിയും സംഘവും ശ്രമിക്കുക. ജയിക്കാനായാല്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കു കയറാനാകും. നിലവില്‍ 10 പോയിന്‍റോടെ അഞ്ചാമതാണ് ആര്‍സിബി. അതേസമയം, 10 പോയിന്‍റോടെ രാജസ്ഥാന്‍ റോയല്‍സ് മൂന്നാംസ്ഥാനത്തുണ്ട്. ആര്‍സിബിയെ മികച്ച മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ റോയല്‍സിന് പട്ടികയിൽ ഒന്നാമതെത്താം.

വിരാട് കോലിയുടെ മോശം ഫോമാണ് റോയല്‍സിനെതിരായ മല്‍സരത്തിനു മുമ്പ് ആര്‍സിബി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അവസാന രണ്ട് കളിയിലും ഗോൾഡൺ ഡക്കായ കോലി റൺ കണ്ടെത്താനുള്ള പെടാപ്പാടിലാണ്. കോലിക്കൊപ്പം അനൂജ് റാവത്തും മങ്ങിയതോടെ ക്യാപ്റ്റൻ ഡുപ്ലെസി, ഗ്ലെൻ മാക്സ്‍വെൽ, ദിനേശ് കാർത്തിക്, ഷഹബാസ് അഹമ്മദ് എന്നിവരുടെ ഉത്തരവാദിത്തം കൂടും. ജോഷ് ഹെയ്‌സൽവുഡ്, മുഹമ്മദ് സിറാജ്, ഹർഷൽ പട്ടേൽ, വാനിന്ദു ഹസരംഗ എന്നിവർ പവ‍ർപ്ലേയിലടക്കം ഏങ്ങനെ പന്തെറിയും എന്നതിനെ ആശ്രയിച്ചാവും ബാംഗ്ലൂരിന്‍റെ ഭാവി.

ALSO READ:IPL 2022 | റായുഡുവിന്‍റെ ഒറ്റയാൾപോരാട്ടം വിഫലം; പഞ്ചാബിനെതിരെ ചെന്നൈക്ക് 11 റൺസ് തോൽവി

മികച്ച ഫോമിലുള്ള ഓപ്പണർമാരായ ജോസ് ബട്‌ലറും ദേവ്ദത്ത് പടിക്കലും തകർത്തടിച്ചാൽ രാജസ്ഥാൻ റൺമല തീർക്കും. ബട്‍ലർ മൂന്ന് സെഞ്ചുറിയോടെ 491 റൺസുമായി കുതിക്കുകയാണ്. ട്രെന്‍റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്‌ണ പേസ് ജോഡിയും ആർ അശ്വിൻ, യുസ്‍വേന്ദ്ര ചഹൽ സ്‌പിൻ സഖ്യവും ബോളിംഗിൽ രാജസ്ഥാന് മേൽക്കൈ നൽകുന്നു.

നേരത്തേ മുംബൈയിലെ വാംഖഡെയില്‍ ഇരുടീമും എറ്റുമുട്ടിയപ്പോൾ നാലു വിക്കറ്റിനു ആര്‍സിബി വിജയിച്ചിരുന്നു. ഈ തോൽവിക്ക് പകരംവീട്ടാൻ കൂടിയാവും സ‍ഞ്ജുവും സംഘവും ഇറങ്ങുക.

For All Latest Updates

ABOUT THE AUTHOR

...view details