മുംബൈ : ഐപിഎല്ലിലെ മുംബൈ ഇന്ത്യന്‍സിനെതിരായ നിര്‍ണായക മത്സരത്തിൽ ഡല്‍ഹി ക്യാപിറ്റല്‍സിന് ബാറ്റിങ്. ടോസ് നേടിയ മുംബൈ നായകൻ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഡല്‍ഹി തോല്‍ക്കണം എന്നതിനാല്‍ മുംബൈയുടെ ജയത്തിനായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കൈയടിക്കുമെന്നുള്ള സവിശേഷതയും ഈ മത്സരത്തിനുണ്ട്.
മുംബൈ നിരയില്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ അരങ്ങേറുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും അര്‍ജുന്‍ ഇന്നും മുംബൈയുടെ പ്ലെയിംഗ് ഇലവനിലില്ല. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളോടെയാണ് മുംബൈ ഇന്നിറങ്ങുന്നത്. സ്റ്റബ്‌സിന് പകരം ഡെവാള്‍ഡ് ബ്രെവിസ് തിരിച്ചെത്തിയപ്പോള്‍ സഞ്ജയ്ക്ക് പകരം ഷൊക്കീനും മുംബൈയുടെ അന്തിമ ഇലവനിലെത്തി.
ഡല്‍ഹി ടീമിലും ഒരു മാറ്റമുണ്ട്. ലളിത് യാദവിന് പകരം പൃഥ്വി ഷാ ഡല്‍ഹിയുടെ അന്തിമ ഇലവനിലെത്തി. മുംബൈ ഡല്‍ഹിയെ വീഴ്ത്തിയാല്‍ 16 പോയന്‍റുള്ള ആര്‍സിബിക്ക് പ്ലേ ഓഫ് ഉറപ്പിക്കാം. ജയം ഡല്‍ഹിക്കെങ്കില്‍ നെറ്റ് റണ്‍റേറ്റില്‍ ഡല്‍ഹിക്ക് പിന്നിലുള്ള ആര്‍സിബിക്ക് ആദ്യ കിരീടമെന്ന മോഹം വീണ്ടും അടുത്ത സീസണിലേക്ക് മാറ്റിവയ്ക്കാം.
ഡൽഹി ക്യാപിറ്റൽസ്: പൃഥ്വി ഷാ, ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, ഋഷഭ് പന്ത് (ക്യാപ്റ്റൻ & വിക്കറ്റ് കീപ്പർ), സർഫറാസ് ഖാൻ, റോവ്മാൻ പവൽ, അക്ഷർ പട്ടേൽ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, ആൻറിച്ച് നോർഷെ, ഖലീൽ അഹമ്മദ്.
മുംബൈ ഇന്ത്യൻസ് : രോഹിത് ശർമ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഡാനിയൽ സാംസ്, തിലക് വർമ, ഡെവാൾഡ് ബ്രെവിസ്, ടിം ഡേവിഡ്, രമൺദീപ് സിംഗ്, ഹൃത്വിക് ഷോക്കീൻ, ജസ്പ്രീത് ബുംറ, റിലേ മെറെഡിത്ത്, മായങ്ക് മാർക്കണ്ടെ.