മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് - ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മത്സരത്തിന് ശേഷം സന്തോഷകരമായ കാഴ്‌ചക്ക് സാക്ഷിയായി മുംബൈ ബ്രാബോൺ സ്റ്റേഡിയം. എം.എസ് ധോണിയും ലഖ്‌നൗ ഉപദേഷ്‌ടാവായ ഗൗതം ഗംഭീറും പരസ്‌പരം കണ്ടുമുട്ടുകയും വിശേഷം പങ്കുവെക്കുകയും ചെയ്‌തു. രണ്ട് പേരും തമ്മിലുള്ള ശത്രുത ക്രിക്കറ്റ് ആരാധകര്‍ എന്നും ആഘോഷിച്ചിട്ടുള്ളതാണ്.
പൊതുവേദിയിലടക്കം ധോണിക്കെതിരായി ഗംഭീര്‍ വിമര്‍ശനം ഉന്നയിച്ചിട്ടുള്ളതിനാല്‍ രണ്ട് പേരും തമ്മില്‍ ശത്രുക്കളാണെന്നാണ് പൊതുധാരണ. എന്നാല്‍ ഇന്നലെ മത്സര ശേഷം ധോണിയും ഗംഭീറും വളരെ സൗഹൃദത്തോടെ വിശേഷങ്ങള്‍ പങ്കുവെക്കുന്ന കാഴ്‌ച ആരാധകരെ ശരിക്കും അത്ഭുതപ്പെടുത്തി. ആരാധകര്‍ ശത്രുക്കളെന്ന് വിശേഷിപ്പിക്കുമ്പോഴും ഇരുവരും തമ്മിൽ അങ്ങനെയല്ലെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.