മുംബൈ:ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഡൽഹി ക്യാപ്പിറ്റൽസിന് 209 റണ്‍സ് വിജയം ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് കൂറ്റൻ സ്കോർ കണ്ടെത്തിയത്. ഋതുരാജ് ഗെയ്ക്വാദ്- ഡിവോൻ കോണ്‍വേ സഖ്യത്തിന്റെ തകർപ്പൻ ഓപ്പണിങ് കൂട്ടുകെട്ടാണ് ചെന്നൈക്ക് കൂറ്റൻ സ്കോർ നേടിക്കൊടുത്തത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്കായി സ്വപ്നതുല്യമായ തുടക്കമാണ് ഗെയ്ക്വാദ്- കോണ്‍വേ സഖ്യം നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 11 ഓവറിൽ 110 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 41 റണ്‍സ് നേടിയ ഋതുരാജിന്റെ വിക്കറ്റാണ് ചെന്നൈക്ക് ആദ്യം നഷ്ടമായത്. തുടർന്നെത്തിയ ശിവം ദുബെ തകർത്തടിച്ചതോടെ ചെന്നൈ സ്കോർ ബോർഡ് വേഗത്തിൽ ചലിച്ചു. ഇരുവരും ചേർന്ന് ടീം സ്കോർ 150 കടത്തി.