കേരളം

kerala

ETV Bharat / sports

IPL 2022 | ചെന്നൈക്ക് ഇന്ന് ജയിക്കണം; മുന്നിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്

കളിച്ച നാല് മത്സരത്തിലും തോറ്റമ്പിയ ചെന്നൈ വരുമ്പോൾ മറുവശത്ത് തുടര്‍വിജയങ്ങളുമായിട്ടാണ് ബാംഗ്ലൂർ ഇറങ്ങുന്നത്

ipl 2022  csk vs rcb  chennai super kings vs royal challengers Bengaluru  IPL 2022 | ചെന്നൈക്ക് ഇന്ന് ജയിക്കണം; മുന്നിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്  IPL 2022 csk vs rcb match preview  preview and team news  ipl match preview  ചെന്നൈ സൂപ്പർ കിങ്ങ്‌സ് ഇന്ന് ശക്‌തരായ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെ നേരിടും
IPL 2022 | ചെന്നൈക്ക് ഇന്ന് ജയിക്കണം; മുന്നിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്

By

Published : Apr 12, 2022, 1:48 PM IST

നവി മുംബൈ:ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്ങ്‌സ് ഇന്ന് ശക്‌തരായ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെ നേരിടും. രാത്രി 7.30ന് നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരം. കളിച്ച നാല് മത്സരത്തിലും തോറ്റമ്പിയാണ് ചെന്നൈയുടെ വരവ്, മറുവശത്ത് തുടര്‍വിജയങ്ങളുമായിട്ടാണ് ബാംഗ്ലൂർ ഇറങ്ങുന്നത്.

ചെന്നൈ നിരയിൽ ഋതുരാജ് ഗെയ്ക്വാദ് കഴിഞ്ഞ സീസണിലെ ഫോമിന്‍റെ നിഴല്‍മാത്രം. മോയീന്‍ അലിയും റോബിന്‍ ഉത്തപ്പയും അമ്പാട്ടി റായുഡുവും പതിവ് മികവിലേക്ക് എത്തിയിട്ടില്ല. ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, ശിവം ദുബേ എന്നിവരുടെ ഓള്‍റണ്ട് മികവ് നിര്‍ണായകമാവും.

മറുഭാഗത്ത് പുതിയ ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിക്കു കീഴില്‍ ആര്‍സിബി ശരിയായ ട്രാക്കില്‍ തന്നെയാണ് മുന്നേറുന്നത്. പഞ്ചാബ് കിങ്‌സുമായുള്ള ആദ്യ മല്‍സരത്തില്‍ തോറ്റുകൊണ്ടാണ് തുടങ്ങിയതെങ്കിലും തുടര്‍ന്നുള്ള മൂന്നു മല്‍സരങ്ങളിലും ജയിച്ച് ആര്‍സിബി മുന്നേറുകയാണ്. നിലവില്‍ ആറു പോയിന്‍റുമായി ലീഗില്‍ മൂന്നാമതാണ് അവർ.

ഓപ്പണിങ്ങിൽ ഡുപ്ലസിസും അനുജ് റാവത്തും മികച്ച ഫോമിലാണ്. ദിനേശ് കാര്‍ത്തികിന്‍റെ വരവോടെ മികച്ച ഫിനിഷറെയും അവര്‍ക്കു ലഭിച്ചിരിക്കുകയാണ്. അതേസമയം, പേസര്‍ ഹര്‍ഷല്‍ പട്ടേല്‍ സിഎസ്‌കെയ്‌ക്കെതിരായ മല്‍സരത്തില്‍ ആര്‍സിബി നിരയിലുണ്ടാവില്ല. സഹോദരിയുടെ മരണത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം താരം ടീം വിട്ടിരുന്നു.

ALSO READ:IPL 2022 | വില്ല്യംസൺ നയിച്ചു, ഹൈദരാബാദിന് തുടർച്ചയായ രണ്ടാം ജയം

ആര്‍സിബിക്കെതിരായ മല്‍സരത്തില്‍ ചെന്നൈ ടീമില്‍ ചില മാറ്റങ്ങളുണ്ടായേക്കും. സീസണില്‍ ഇനിയും അരങ്ങേറാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് ഹീറോയും ഓള്‍റൗണ്ടറുമായ രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കറിന് സിഎസ്‌കെ അവസരം നല്‍കിയേക്കുമെന്നാണ് സൂചന.

28 മല്‍സരങ്ങളിലാണ് ഇരുടീമകളും ഏറ്റുമുട്ടിയത്. ഇതില്‍ 18ലും വിജയം ചെന്നൈയ്ക്കായിരുന്നു. ഒമ്പതു മല്‍സരങ്ങളാണ് ആര്‍സിബിക്കു ജയിക്കാനായത്. ഒരു മല്‍സരം ഉപേക്ഷിക്കപ്പെടുകയായിരുന്നു.

ABOUT THE AUTHOR

...view details