മുംബൈ:ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ചെന്നൈയ്ക്ക് ബാറ്റിങ്ങ്. ടോസ് നേടിയ ചെന്നൈ നായകൻ എംഎസ് ധോണി ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈ നാല് മാറ്റങ്ങളുമായി ഇറങ്ങുമ്പോള്‍ ഗുജറാത്ത് കഴിഞ്ഞ മത്സരത്തിലെ പ്ലേയിംഗ് ഇലവനെ നിലനിര്‍ത്തി.
റോബിൻ ഉത്തപ്പ, അമ്പാട്ടി റായിഡു, ഡെയ്ൻ ബ്രാവോ, തീക്ഷണ എന്നിവർക്ക് പകരമായി എൻ ജഗദീശൻ, പ്രശാന്ത് സോളങ്കി, മിച്ചൽ സാന്റ്നർ, മതീശ പതിരണ എന്നിവർ ചെന്നൈ ടീമിൽ ഇടംപിടിച്ചു.
കളിച്ച 12 മത്സരങ്ങളില്‍ ഒമ്പത് വിജയവുമായി 18 പോയിന്റോടെ ഗുജറാത്ത് പ്ലേ ഓഫിൽ സ്ഥാനം ഉറപ്പാക്കിക്കഴിഞ്ഞു. 12ല്‍ നാല് ജയം മാത്രമുള്ള ചെന്നൈ പോയിന്റ് പട്ടികയിൽ ഒൻപതാമതാണ്. ഇതടക്കം ബാക്കിയുള്ള രണ്ട് മത്സരങ്ങളും ജയിച്ചാലും ധോണിയുടെ സംഘത്തിന് പ്ലേ ഓഫ് ഉറപ്പിക്കാനാവില്ല.