ദുബൈ:ഐപിഎല്ലിലെ ആദ്യ സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടത്തിൽ ഡൽഹി ക്യാപ്പിറ്റൽസിന് വിജയം. അവസാന ഓവർ വരെ നീണ്ടുനിന്ന ആവേശപ്പോരാട്ടത്തിൽ കരുത്തരായ ചെന്നൈ സൂപ്പർ കിങ്സിനെ മൂന്ന് വിക്കറ്റിനാണ് ഡൽഹി പരാജയപ്പെടുത്തയത്. ചെന്നൈയുടെ 136 എന്ന ചെറിയ സ്കോർ രണ്ട് പന്ത് ശേഷിക്കെ ഡൽഹി മറികടക്കുകയായിരുന്നു. വിജയത്തോടെ 13 മത്സരങ്ങളിൽ നിന്ന് 20 പോയിന്‍റുമായി ഡൽഹി പട്ടികയിൽ ഒന്നാമതെത്തി.
18 പന്തുകളിൽ നിന്ന് 28 റണ്‍സുമായി പുറത്താകാതെ നിന്ന ഷിമ്രോണ്‍ ഹെറ്റ്‌മെയറാണ് ഡൽഹിയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത്. ഒരു ഘട്ടത്തില്‍ ആറിന് 99 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഡല്‍ഹിയെ അവസാന ഓവറുകളില്‍ മികച്ച ബാറ്റിങ് പുറത്തെടുത്ത ഷിംറോണ്‍ ഹെറ്റ്മയറാണ് വിജയത്തിലെത്തിച്ചത്. 35 പന്തില്‍ നിന്ന് രണ്ടു സിക്‌സും മൂന്ന് ഫോറുമടക്കം 39 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി മികച്ച രീതിയിൽ തുടങ്ങിയെങ്കിലും 12 പന്തില്‍ നിന്ന് 18 റണ്‍സെടുത്ത ഷായെ പുറത്താക്കി ദീപക് ചാഹറാണ് വിക്കറ്റ് വേട്ട ആരംഭിച്ചത്. പിന്നാലെ രണ്ട് റണ്‍സെടുത്ത ശ്രേയസ് അയ്യരെ ജോഷ് ഹേസൽവുഡും പുറത്താക്കി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ റിഷഭ് പന്തിനും അധിക സമയം പിടിച്ചുനില്‍ക്കാനായില്ല. 12 പന്തില്‍ നിന്നും 15 റണ്‍സെടുത്ത പന്തിനെ രവീന്ദ്ര ജഡേജ മോയിന്‍ അലിയുടെ കൈയിലെത്തിച്ചു.
അരങ്ങേറ്റ മത്സരം കളിക്കുന്ന റിപാല്‍ പട്ടേൽ ശ്രദ്ധയോടെ ബാറ്റ് വീശിയ താരം 20 പന്തില്‍ നിന്ന് 18 റണ്‍സോടെ പുറത്തായി. പിന്നാലെ ആര്‍. അശ്വിനെ (2) ഷാര്‍ദുല്‍ താക്കൂര്‍ പുറത്താക്കി. ഒരു വശത്ത് ക്രീസിൽ ഉറച്ചു നിൽക്കുകയായിരുന്ന ധവാനെ 15-ാം ഓവറിലെ അവസാന പന്തില് ഷാര്‍ദുല്‍ താക്കൂര്‍ മടക്കി അയച്ചു.