മുംബൈ: ഐപിഎല്‍ പതിനാലാം സീസണിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെ ഭാഗ്യം തുണച്ചു. പഞ്ചാബ് കിങ്‌സിനെതിരായ ആദ്യ മത്സരത്തില്‍ ടോസ് നേടിയ സഞ്ജു ബൗളിങ് തെരഞ്ഞെടുത്തു. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിലെ 'ഡ്യൂ ഫാക്‌ടര്‍' കൂടി പരിഗണിച്ചാണ് സഞ്ജുവിന്‍റെ തീരുമാനം. ക്രിസ് മോറിസ്, ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്ട്‌ലര്‍, മുസ്‌തഫിക്കുര്‍ എന്നീ വിദേശ താരങ്ങള്‍ ഇന്ന് രാജസ്ഥാനായി ഇറങ്ങും.
ടോസ് സഞ്ജുവിന്; പഞ്ചാബിനെ ബാറ്റിങ്ങിന് അയച്ചു - 2021 പിബികെഎസ് സ്‌ക്വാഡ് ടുഡെ
നായകനായി ഇറങ്ങിയ ആദ്യ മത്സരത്തില്‍ ടോസ് നേടിയ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ബൗളിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ തവണ താരലേലത്തില്‍ രാജസ്ഥാന്‍ റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കിയ ക്രിസ് മോറിസ് ഉള്‍പ്പെടെ ടീമിലുണ്ട്.
ഐപിഎൽ 2021
ക്രിസ് ഗെയില്‍ ഇത്തവണ പഞ്ചാബിന് വേണ്ടി ആദ്യ മത്സരത്തില്‍ തന്നെ കളിക്കും. ഗെയിലിനെ കൂടാതെ താരലേലത്തിലൂടെ പഞ്ചാബിന്‍റെ ക്യാമ്പില്‍ ഇത്തവണ എത്തിയ ലേ മെരിഡെത്ത്, ജൈ റിച്ചാര്‍ഡ്‌സണും കൂടാതെ നിക്കോളാസ് പൂരാനുമാണ് മറ്റ് മൂന്ന് വിദേശ താരങ്ങള്‍.