മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബൗളിങ് തെരഞ്ഞെടുത്തു. മാറ്റങ്ങളില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങുന്നത്. കഴിഞ്ഞ ഐപിഎല്ലില്‍ വിജയിച്ചാണ് ഇരു ടീമുകളും വാംഖഡെയില്‍ ഏറ്റുമുട്ടാന്‍ എത്തുന്നത്. സീസണിലെ ആദ്യ മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങിയ ശേഷമാണ് ഇരു ടീമുകളും രണ്ടാമങ്കത്തില്‍ വിജയിച്ചത്. വെറ്ററന്‍ മഹേന്ദ്രസിങ് ധോണിയും മലയാളി താരം സഞ്ജു സാംസണും നയിക്കുന്ന ടീമുകളാണ് ഇന്ന് നേര്‍ക്കുനേര്‍ വരുന്നത്.
ടോസ് സഞ്ജുവിന് ; ചെന്നൈയെ ബാറ്റിങ്ങിന് അയച്ചു - സി എസ് കെ സ്‌ക്വാഡ് ഇന്ന്
ഇരു ടീമുകളും മാറ്റമില്ലാതെയാണ് വാംഖഡെയില്‍ സീസണിലെ തങ്ങളുടെ മൂന്നാമത്തെ ഐപിഎല്‍ പോരാട്ടത്തിന് ഇറങ്ങുന്നത്.
പരിക്കേറ്റ് ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ബെൻ സ്റ്റോക്‌സ് നാട്ടിലേക്ക് മടങ്ങിയെങ്കിലും പകരമെത്തിയ ഡേവിഡ് മില്ലർ ആ വിടവ് നികത്തി. കഴിഞ്ഞ മത്സരത്തിലെ ജയത്തില്‍ മില്ലര്‍ നിര്‍ണായകമായിരുന്നു. താര ലേലത്തില്‍ വലിയ തുകയ്ക്ക് ടീമില്‍ തിരിച്ചെത്തിയ ക്രിസ് മോറിസും ബാറ്റിങ്ങില്‍ കരുത്താകുന്നുണ്ട്. അതേസമയം ബൗളിങ്ങില്‍ ക്രിസ് മോറിസ് ഫോമിലേക്ക് ഉയരാത്തതും ജോഫ്ര ആര്‍ച്ചറുടെ അഭാവവും സഞ്ജുവിനും കൂട്ടര്‍ക്കും തിരിച്ചടിയാകും.
രാജസ്ഥാനെപോലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും രണ്ടാം വരവില്‍ ആധികാരിക ജയം സ്വന്തമാക്കാന്‍ ചെന്നൈയ്ക്കായി. ഓപ്പണറെന്ന നിലയില്‍ റിതുരാജ് ഗെയ്‍ക്‌വാദും ബൗളിങ്ങില്‍ ശാർദുൽ ഠാക്കൂറും ഫോമിലേക്ക് ഉയരാത്തത് ചെന്നൈയ്ക്ക് തിരിച്ചടിയാണ്. അതേസമയം ബൗളിങ്ങ് ഡിപ്പാര്‍ട്ട്മെന്‍റില്‍ ദീപക് ചാഹറിന്‍റെ തകര്‍പ്പന്‍ ഫോം ചെന്നൈക്ക് മുതല്‍ക്കൂട്ടാകും.