ആന്‍റിച്ച് നോര്‍ട്‌ജെ കൊവിഡ് മുക്തന്‍; ഡല്‍ഹിക്കൊപ്പം ചേരും - nortje covid negative news
ഈ മാസം ആറിന് മുംബൈയിലെത്തി ക്വാറന്‍റൈനില്‍ പ്രവേശിച്ച ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്‍റിച്ച് നോര്‍ട്‌ജെക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഡല്‍ഹിയുടെ ആദ്യ മത്സരത്തിന്‍റെ ഭാഗമാകാന്‍ നോര്‍ട്‌ജെക്ക് സാധിച്ചിരുന്നില്ല.
മുംബൈ: ഡല്‍ഹി ക്യാപിറ്റല്‍സ് പേസര്‍ ആന്‍റിച്ച് നോര്‍ജെ കൊവിഡ് മുക്തന്‍. ആര്‍ടി പിസിആര്‍ പരിശോധനയില്‍ രോഗമുക്തനെന്ന് തെളിഞ്ഞതോടെ നോര്‍ട്‌ജെ ക്വാറന്‍റൈന്‍ അവസാനിപ്പിച്ചു. രോഗമുക്തനായി ടീം അംഗങ്ങളെ കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും പരിശീലനത്തിനായി കാത്തിരിക്കുകയാണെന്നും നോര്‍ട്‌ജെ ട്വീറ്റ് ചെയ്‌തു. ക്വാറന്‍റൈന്‍ അവസാനിപ്പിച്ച് ഐപിഎല്ലിന്‍റെ ഭാഗമാകാന്‍ കാത്തിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ പേസര്‍. ഏപ്രില്‍ ആറിന് മുംബൈയിലെത്തിയ ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരായ നോര്‍ട്‌ജെയും കാസിഗോ റബാദയും ക്വാറന്‍റൈനില്‍ പ്രവേശിച്ചിരുന്നു.