ന്യൂഡൽഹി: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഏഴു വിക്കറ്റ് ജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഹൈദരാബാദ് 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണ് നാടിയത്. എന്നാൽ ചെന്നൈ ഒമ്പത് പന്തുകൾ ബാക്കി നിൽക്കെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദിനെ മറികടന്നു.
അടിച്ചുതകര്‍ത്ത് ഡുപ്ലേസി–ഗെയ്ക്‌വാദ് സഖ്യം; ചെന്നൈയ്ക്ക് അനായാസ വിജയം - ചെന്നൈ സൂപ്പർ കിംഗ്സ്ക
44 പന്തിൽ നിന്ന് 12 ഫോറുകളോടെ 75 റൺസെടുത്ത ഗെയ്ക്‌വാദാണ് ചെന്നൈയുടെ ടോപ് സ്കോറർ. ഡുപ്ലേസി 38 പന്തിൽ ആറു ഫോറും ഒരു സിക്സും സഹിതം 56 റൺസ് നേടി
44 പന്തിൽ നിന്ന് 12 ഫോറുകളോടെ 75 റൺസെടുത്ത ഗെയ്ക്‌വാദാണ് ചെന്നൈയുടെ ടോപ് സ്കോറർ. ഡുപ്ലേസി 38 പന്തിൽ ആറു ഫോറും ഒരു സിക്സും സഹിതം 56 റൺസ് നേടി. ഈ മത്സരത്തോടെ ആറു മത്സരങ്ങളിൽ നിന്ന് അഞ്ചാം ജയവുമായി ചെന്നൈ പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ആറു മത്സരങ്ങളിൽ നിന്ന് അഞ്ചാമെത്തെ തവണയും തോറ്റ ഹൈദരാബാദ് പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനത്ത് തുടരുകയാണ്.
രണ്ടാം തവണയും സെഞ്ചുറി കൂട്ടുകെട്ട് തീർത്ത ഫാഫ് ഡുപ്ലേസ–ഋതുരാജ് ഗെയ്ക്‌വാദ് സഖ്യമാണ് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത്. 172 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈക്കായി ഓപ്പണിങ് വിക്കറ്റിൽ ഇരുവരും 129 റൺസ് നേടി. 78 പന്തിൽ നിന്നാണ് ഫാഫ്–ഋതുരാജ് സഖ്യം 129 റൺസ് നേടിയത്.