മുംബൈ:അടുത്ത മാസം നടക്കാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ, ഓൾറൗണ്ടർ ആക്സർ പട്ടേൽ, വെസ്റ്റ് ഇൻഡീസ് ബാറ്റ്സ്മാൻ ഷിമ്രോൺ ഹെറ്റ്മിയർ എന്നിവര്‍ ഡല്‍ഹി ക്യാപിറ്റൽസ് ടീം താമസിക്കുന്ന മുംബെെയിലെ ഹോട്ടലിലെത്തി. ഇംഗ്ലണ്ട് പേസര്‍ ക്രിസ് വോക്സ് നേരത്തെ തന്നെ ടീമിനൊപ്പം ചേര്‍ന്നിരുന്നു.
ഐപിഎല്‍; അശ്വിനും അക്സറും ഹെറ്റ്മിയറും ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം ചേര്‍ന്നു - ആക്സർ പട്ടേൽ
കളിക്കാര്‍ ഒരു ആഴ്ച ക്വാറന്‍റീനിലായിരിക്കുമെന്ന് ഫ്രാഞ്ചെയ്സികള്‍ അറിയിച്ചു.
കളിക്കാര്‍ ഒരു ആഴ്ച ക്വാറന്‍റീനിലായിരിക്കുമെന്ന് ഫ്രാഞ്ചെയ്സികള്‍ അറിയിച്ചു. ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയില്‍ ഉള്‍പ്പെടാത്ത മറ്റു എല്ലാ താരങ്ങളും, സപ്പോര്‍ട്ടിങ് സ്റ്റാഫുകളും, മാനേജ്മെന്‍റ് സ്റ്റാഫുകളും തങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള റൂമുകളില്‍ ഏഴുദിവസത്തെ ക്വാറന്‍റീനിലിരിക്കാന്‍ ബിസിസിഐ നിര്‍ദേശമുണ്ട്. ഈ കാലയളവിൽ ഓരോ വ്യക്തിയേയും നിരവധി തവണ കൊവിഡ് ടെസ്റ്റിന് വിധേയനാക്കും. പലം നെഗറ്റീവാകുന്നതോടെയാണ് ഇവര്‍ക്ക് മുറിവിട്ട് പുറത്തിറങ്ങുവാനും പരിശീലന സെഷനുകളില്‍ പങ്കെടുക്കാനും സാധിക്കുക.
അതേസമയം ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ അജയ് രത്രയെ ഡല്‍ഹി അസിസ്റ്റന്‍റ് കോച്ചായി ഞായറാഴ്ച നിയമിച്ചിരുന്നു. ഏപ്രിൽ ഒമ്പതിനാണ് ഐപിഎല്ലിന്‍റെ പുതിയ സീസണ്‍ ആരംഭിക്കുക. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം അരങ്ങേറുക. ചെന്നൈക്ക്പുറമെ ബാംഗ്ലൂർ, മുംബൈ, ഡൽഹി, കൊൽക്കത്ത, അഹമ്മദാബാദ് എന്നീ വേദികളിലായാണ് മത്സരങ്ങൾ നടക്കുക.