കൊച്ചിയിൽ നടന്ന ഐപിഎൽ താരലേലത്തിന് സമാപനം. മിനി ലേലമാണെങ്കിലും ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയുടെ ലേലം നടന്നു എന്ന റെക്കോഡോടെയാണ് കൊച്ചിയിലെ ലേലം അവസാനിച്ചത്. ഇംഗ്ലണ്ട് താരങ്ങൾ നേട്ടമുണ്ടാക്കിയ ലേലത്തിൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമായി ഇംഗ്ലീഷ് ഓൾറൗണ്ടർ സാം കറന്‍ മാറി. 18.50 കോടി രൂപയ്‌ക്ക് പഞ്ചാബ് കിങ്‌സാണ് സാം കറനെ സ്വന്തമാക്കിയത്.
ഓസ്‌ട്രേലിയയുടെ കാമറൂണ്‍ ഗ്രീനാണ് ലേലത്തിൽ പണം കൊയ്‌ത മറ്റൊരു താരം. 2 കോടി അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 17.50 കോടി എന്ന മോഹവിലയ്‌ക്ക് മുംബൈ ഇന്ത്യൻസാണ് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് സൂപ്പർ ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സിനെ 16.25 കോടി രൂപയ്‌ക്ക് ചെന്നൈ സൂപ്പർ കിങ്‌സും നേടി. വെസ്റ്റ് ഇൻഡീസിന്‍റെ നിക്കോളാസ് പുരാനെ 16 കോടി രൂപയ്‌ക്കാണ് ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് സ്വന്തമാക്കിയത്.
ഇംഗ്ലണ്ടിന്‍റെ ഹാരി ബ്രൂക്കാണ് 10 കോടിക്ക് മുകളിൽ തുക ലഭിച്ച മറ്റൊരു താരം. 13.25 കോടി രൂപയ്‌ക്കാണ് താരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്. അതേസമയം ഇന്ത്യൻ താരങ്ങളിൽ ലേലത്തിൽ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് അണ്‍ക്യാപ്പ്ഡ് താരങ്ങളായ മുകേഷ് കുമാറും വിവ്‌റാന്ത് ശർമയുമാണ്. 20 ലക്ഷം മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന ഇരുവരെയും മോഹവില നൽകിയാണ് ടീമുകൾ സ്വന്തമാക്കിയത്.
അണ്‍ക്യാപ്പ്ഡ് സ്റ്റാർസ് : മുകേഷ് കുമാറിനെ 5.5 കോടി രൂപയ്‌ക്ക് ഡൽഹി ക്യാപ്പിറ്റൽസ് സ്വന്തമാക്കിയപ്പോൾ വിവ്‌റാന്തിനെ 2.6 കോടിക്കാണ് സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്. കൂടാതെ 40 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ശിവം മാവിയെ ആറ് കോടി രൂപയ്‌ക്ക് ഗുജറാത്ത് ടൈറ്റൻസും സ്വന്തമാക്കി. 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഹിമാചൽ പ്രദേശിന്‍റെ ഓൾറൗണ്ടർ മായങ്ക് ദാഗറിനെ 1.8 കോടി രൂപയ്‌ക്കാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്.
ഇന്ത്യൻ നിരയിൽ മായങ്ക് അഗർവാളാണ് പണം വാരിയ മറ്റൊരു താരം. 8.25 കോടി രൂപയ്‌ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് മായങ്കിനെ സ്വന്തമാക്കിയത്. മറ്റൊരു ഇന്ത്യൻ ക്യാപ്പ്ഡ് താരം മനീഷ് പാണ്ഡെയെ 2.4 കോടി രൂപയ്‌ക്ക് ഡൽഹി ക്യാപ്പിറ്റൽസും സ്വന്തമാക്കി. ഇരുവരെയും കൂടാതെ വിക്കറ്റ് കീപ്പർ ബാറ്റർ കെഎസ് ഭഗതാണ് ഒരു കോടിക്ക് മുകളിൽ ലഭിച്ച മറ്റൊരു ഇന്ത്യൻ താരം. താരത്തെ 1.2 കോടിക്ക് ഗുജറാത്ത് ടൈറ്റൻസാണ് സ്വന്തമാക്കിയത്.
നിറം മങ്ങിയ മലയാളിത്തിളക്കം : അതേസമയം മലയാളി താരങ്ങൾക്ക് നിരാശയാണ് ഇത്തവണത്തെ ലേലം സമ്മാനിച്ചത്. മൂന്ന് മലയാളി താരങ്ങളെ മാത്രമാണ് ലേലത്തിൽ ടീമുകൾ സ്വന്തമാക്കാൻ താൽപര്യം പ്രകടിപ്പിച്ചത്. ആദ്യ ഘട്ടത്തിൽ ഒരു ടീമുകളും മലയാളി താരങ്ങളെ സ്വന്തമാക്കിയിരുന്നില്ല. എന്നാൽ രണ്ടാം ഘട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിന്‍റെ താരമായിരുന്ന കെഎം ആസിഫിനെ 30 ലക്ഷം രൂപയ്‌ക്കും ഓൾ റൗണ്ടർ പിഎ അബ്‌ദുൾ ബാസിത്തിനെ 20 ലക്ഷം രൂപയ്‌ക്കും രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി.
വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്‌ണു വിനോദിനെ 30 ലക്ഷം രൂപയ്‌ക്ക് മുംബൈ ഇന്ത്യൻസും സ്വന്തമാക്കി. 2021ൽ 20 ലക്ഷം രൂപയ്‌ക്ക് ഡൽഹി ക്യാപ്പിറ്റൽസ് വിഷ്‌ണുവിനെ സ്വന്തമാക്കിയിരുന്നു. 2017 ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും താരത്തെ നേടിയിരുന്നു. എന്നാൽ ഒരു മത്സരം പോലും കളിക്കാൻ വിഷ്‌ണുവിന് അവസരം ലഭിച്ചിരുന്നില്ല. അതേസമയം ലേലത്തിൽ സ്ഥാനം ഉറപ്പിച്ചിരുന്ന രോഹൻ കുന്നുമ്മലിനെയും, മുഹമ്മദ് അസ്‌ഹറുദ്ദീനെയും സ്വന്തമാക്കാൻ ഒരു ടീമും തയ്യാറായില്ല.
ടീമുകളും സ്വന്തമാക്കിയ താരങ്ങളും
- ബെന്‍ സ്‌റ്റോക്‌സ് (16.25 കോടി, ഇംഗ്ലണ്ട്)
- അജിങ്ക്യ രഹാനെ (50 ലക്ഷം, ഇന്ത്യ)
- ഷെയ്ഖ് റഷീദ് (20 ലക്ഷം, ഇന്ത്യ)
- നിഷാന്ത് സിദ്ദു (60 ലക്ഷം, ഇന്ത്യ)
- കൈല്‍ ജാമിസണ്‍ (ഒരു കോടി, ന്യൂസിലന്‍ഡ്)
- ഭഗത് വര്‍മ (20 ലക്ഷം, ഇന്ത്യ)
- കാമറൂണ്‍ ഗ്രീന്‍ (17.5 കോടി, ഓസ്‌ട്രേലിയ)
- ജെയ് റിച്ചാര്‍ഡ്‌സണ്‍ (1.5 കോടി, ഓസ്‌ട്രേലിയ)
- പീയുഷ് ചൗള (50 ലക്ഷം, ഇന്ത്യ)
- ഷാംസ് മുലാനി (20 ലക്ഷം, ഇന്ത്യ)
- വിഷ്‌ണു വിനോദ് (20 ലക്ഷം, ഇന്ത്യ)
- ഡുവാന്‍ യാന്‍സണ്‍ (20 ലക്ഷം, ദക്ഷിണാഫ്രിക്ക)
- രാഘവ് ഗോയല്‍ (20 ലക്ഷം, ഇന്ത്യ)
- നെഹാല്‍ വദേര (20 ലക്ഷം, ഇന്ത്യ)
- കെയ്ന്‍ വില്യംസണ്‍ (2 കോടി, ന്യൂസിലന്‍ഡ്)
- ഒഡിയന്‍ സ്‌മിത്ത് (50 ലക്ഷം, വെസ്റ്റ് ഇന്‍ഡീസ്)
- ശ്രീകര്‍ ഭരത് (1.2 കോടി, ഇന്ത്യ)
- ശിവം മാവി (6 കോടി, ഇന്ത്യ)
- ജോഷ്വ ലിറ്റില്‍ (4.4 കോടി, അയര്‍ലന്‍ഡ്)
- മോഹിത് ശര്‍മ (50 ലക്ഷം, ഇന്ത്യ)
- ഉര്‍വില്‍ പട്ടേല്‍ (20 ലക്ഷം, ഇന്ത്യ)
- ജേസണ്‍ ഹോള്‍ഡര്‍ (5.75 കോടി, വെസ്റ്റ് ഇന്‍ഡീസ്)
- കുനാല്‍ റാത്തോഡ് (20 ലക്ഷം, ഇന്ത്യ)
- ആദം സാംപ (1.5 കോടി, ഓസ്‌ട്രേലിയ)
- കെ.എം ആസിഫ് (30 ലക്ഷം, ഇന്ത്യ)
- മുരുഗന്‍ അശ്വിന്‍ (20 ലക്ഷം, ഇന്ത്യ)
- ആകാശ് വസിഷ്‌ഠ് (20 ലക്ഷം, ഇന്ത്യ)
- അബ്‌ദുള്‍ പി.എ (20 ലക്ഷം, ഇന്ത്യ)
- ജോ റൂട്ട് (ഒരു കോടി, ഇംഗ്ലണ്ട്)
- ഹാരി ബ്രൂക്ക് (13.25 കോടി, ഇംഗ്ലണ്ട്)
- മായങ്ക് അഗര്‍വാള്‍ (8.25 കോടി, ഇന്ത്യ)
- ഹെൻറിച്ച് ക്ലാസ്സന്‍ (5.25 കോടി, ദക്ഷിണാഫ്രിക്ക)
- ആദില്‍ റഷീദ് (2 കോടി, ഇംഗ്ലണ്ട്)
- മായങ്ക് മാര്‍ക്കണ്ഡെ (50 ലക്ഷം, ഇന്ത്യ)
- വിവ്‌റാന്ത് ശര്‍മ (2 കോടി, ഇന്ത്യ)
- സമര്‍ഥ് വ്യാസ് (20 ലക്ഷം, ഇന്ത്യ)
- സന്‍വീര്‍ സിങ് (20 ലക്ഷം, ഇന്ത്യ)
- ഉപേന്ദ്ര യാദവ് (25 ലക്ഷം, ഇന്ത്യ)
- നിതീഷ് കുമാര്‍ റെഡ്ഡി (20 ലക്ഷം, ഇന്ത്യ)
- അകിയല്‍ ഹൊസെയ്ന്‍ (ഒരു കോടി, വെസ്റ്റ് ഇന്‍ഡീസ്)
- അന്‍മോല്‍പ്രീത് സിങ് (20 ലക്ഷം, ഇന്ത്യ)
- സാം കറന്‍ (18.50 കോടി, ഇംഗ്ലണ്ട്)
- സിക്കന്ദര്‍ റാസ (50 ലക്ഷം, സിംബാബ്‌വെ)
- ഹര്‍പ്രീത് ഭാട്ടിയ (20 ലക്ഷം, ഇന്ത്യ)
- മോഹിത് രതി (20 ലക്ഷം, ഇന്ത്യ)
- ശിവം സിങ് (20 ലക്ഷം, ഇന്ത്യ)
- ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്
- നിക്കോളാസ് പുരാന്‍ (16 കോടി, വെസ്റ്റ് ഇന്‍ഡീസ്)
- ജയ്‌ദേവ് ഉനദ്‌ഖട്ട് (50 ലക്ഷം, ഇന്ത്യ)
- യാഷ് ഠാക്കൂര്‍ (45 ലക്ഷം, ഇന്ത്യ)
- റൊമാരിയോ ഷെപ്പേര്‍ഡ് (50 ലക്ഷം, വെസ്റ്റ് ഇന്‍ഡീസ്)
- ഡാനിയല്‍ സാംസ് (75 ലക്ഷം, ഓസ്‌ട്രേലിയ)
- അമിത് മിശ്ര (50 ലക്ഷം, ഇന്ത്യ)
- സ്വപ്‌നില്‍ സിങ് (20 ലക്ഷം, ഇന്ത്യ)
- നവീന്‍ ഉള്‍ ഹഖ് (50 ലക്ഷം, അഫ്ഗാനിസ്ഥാന്‍)
- യുദ്ധ്വീര്‍ ചരക് (20 ലക്ഷം, ഇന്ത്യ)
- ഫില്‍ സാള്‍ട്ട് (2 കോടി, ഇംഗ്ലണ്ട്)
- ഇഷാന്ത് ശര്‍മ (50 ലക്ഷം, ഇന്ത്യ)
- മുകേഷ് കുമാര്‍ (5.5 കോടി, ഇന്ത്യ)
- മനീഷ് പാണ്ഡെ (2.4 കോടി, ഇന്ത്യ)
- റീലി റൂസ്സോ (4.6 കോടി, ദക്ഷിണാഫ്രിക്ക)
- ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്
- റീസ് ടോപ്ലി (ഇംഗ്ലണ്ട്, 1.90 കോടി)
- ഹിമാന്‍ഷു ശര്‍മ (20 ലക്ഷം, ഇന്ത്യ)
- വില്‍ ജാക്‌സ് (1.5 കോടി, ഇംഗ്ലണ്ട്)
- അവിനാഷ് സിങ് (60 ലക്ഷം, ഇന്ത്യ)
- സോനു യാദവ് (20 ലക്ഷം, ഇന്ത്യ)
- രജന്‍ കുമാര്‍ (70 ലക്ഷം, ഇന്ത്യ)
- മനോജ് ഭണ്ഡാഗെ (20 ലക്ഷം, ഇന്ത്യ)
- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
- നാരായണ്‍ ജഗദീശന്‍ (90 ലക്ഷം, ഇന്ത്യ)
- വൈഭവ് അറോറ (60 ലക്ഷം, ഇന്ത്യ)
- ഡേവിഡ് വീസ് (ഒരു കോടി, നമീബിയ)
- അജയ് മണ്ഡല്‍ (20 ലക്ഷം, ഇന്ത്യ)
- കുല്‍വന്ത് ഖെജ്‌റോലിയ (20 ലക്ഷം, ഇന്ത്യ)
- ലിറ്റണ്‍ ദാസ് (50 ലക്ഷം, ബംഗ്ലാദേശ്)
- മന്‍ദീപ് സിങ് (50 ലക്ഷം, ഇന്ത്യ)
- ഷാക്കിബ് അല്‍ ഹസന്‍ (1.5 കോടി, ബംഗ്ലാദേശ്)