മുംബൈ : അടുത്ത ഐ.പി.എൽ സീസണിൽ രണ്ട് ടീമുകളെ കൂടി പുതുതായി ഉൾപ്പെടുത്താൻ തീരുമാനിച്ച് ബി.സി.സി.ഐ. പുതിയ ഐ.പി.എൽ ടീമുകളുടെ അടിസ്ഥാനവില 2000 കോടി രൂപ വീതമെന്നാണ് റിപ്പോർട്ട്.
ഇതോടെ അടുത്ത സീസണില്‍ ആകെ പത്ത് ടീമുകൾ ഉണ്ടാകും. ഇതോടെ വരുന്ന സീസണില്‍ 74 മത്സരങ്ങളാണുണ്ടാവുക.
പുതിയ ടീമുകളുടെ അടിസ്ഥാന വില 1700 കോടി രൂപയായിരിക്കും എന്നാണ് നേരത്തേ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
ടീമുകളെ സ്വന്തമാക്കാന്‍ ബിസ്‌നസ് വമ്പൻമാർക്ക് പദ്ധതിയുള്ളതിനാല്‍ നിലവിൽ ലേലം നടന്നാല്‍ ചുരുങ്ങിയത് 5000 കോടി രൂപയെങ്കിലും സ്വരൂപിക്കാനാകും എന്നാണ് ബിസിസിഐയുടെ കണക്കുകൂട്ടല്‍.
വാര്‍ഷിക ടേണ്‍ഓവര്‍ 3000 കോടിയെങ്കിലുമുള്ള കമ്പനികള്‍ക്കേ ടീമുകള്‍ക്കായുള്ള ലേലത്തില്‍ പങ്കെടുക്കാനാകൂവെന്നാണ് സൂചന.