മുംബൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 (Indian Premier League) സീസണിനായി തങ്ങളുടെ ടീമിനെ ഉടച്ച് വാര്‍ക്കാനുള്ള ശ്രമത്തിലാണ് ഫ്രാഞ്ചൈസികള്‍. പുതിയ സീസണിന് മുന്നോടിയായി ഓരോ ഫ്രാഞ്ചൈസികളും നിലനിര്‍ത്തുകയും ഒഴിവാക്കുകയും ചെയ്‌ത കളിക്കാരുടെ പട്ടിക ഇന്നലെ പുറത്തുവന്നിരുന്നു. കഴിഞ്ഞ സീസണിലേക്കായി പൊന്നും വില നല്‍കി വാങ്ങിയ പലതാരങ്ങളേയും പുതിയ സീസണിലേക്ക് നിലനിര്‍ത്താന്‍ ഫ്രാഞ്ചൈസികള്‍ തയ്യാറായിട്ടില്ല. ഇക്കൂട്ടത്തില്‍ ട്രേഡ് ചെയ്യാതെ ഒഴിവാക്കിയ വമ്പന്മാരില്‍ ചിലരെ അറിയാം (Most Expensive players released for IPL 2024)...
വമ്പന്‍ വില നല്‍കി വാങ്ങിയ ജോഷ് ഹെയ്‌സല്‍വുഡ്, വാനിന്ദു ഹസരംഹ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കൈവിട്ടു. 10.75 കോടി രൂപ വീതമായിരുന്നു ഇന്ത്യന്‍ പേസര്‍ ഹര്‍ഷല്‍ പട്ടേലിനും ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ വാനിന്ദു ഹസരംഗയ്‌ക്കും ബാംഗ്ലൂര്‍ മുടക്കിയത്. കഴിഞ്ഞ സീസണില്‍ 13 മത്സരങ്ങളില്‍ നിന്നും 14 വിക്കറ്റുകള്‍ മാത്രം നേടിയ ഹര്‍ഷലിന്‍റെ എക്കോണമി 9.66 ആയിരുന്നു.
എട്ട് മത്സരങ്ങളില്‍ നിന്നും 33 റണ്‍സും ഒമ്പത് വിക്കറ്റുകളുമായിരുന്നു ഹസരംഗ നേടിയത്. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ ഏകദിന ലോകകപ്പിലടക്കം പുറത്തിരിക്കേണ്ടി വന്ന താരം കൂടിയാണ് ഹസരംഗ. ഓസീസ് പേസര്‍ ജോഷ് ഹെയ്‌സല്‍വുഡിന് 7.75 കോടി രൂപായായിരുന്നു ടീം നല്‍കിയത്.
പരിക്കിനെ തുടര്‍ന്ന് ഏറിയ മത്സരങ്ങളിലും താരം പുറത്തിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്നും മൂന്ന് വിക്കറ്റുകളായിരുന്നു സമ്പാദ്യം. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് കൈവിട്ട താരങ്ങളില്‍ പ്രധാനിയാണ് ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍. പരിക്കില്‍ വലഞ്ഞ് നില്‍ക്കെ 2022-ല്‍ ആര്‍ച്ചറെ മുംബൈ കൂടിക്കൂട്ടിയത് ഏവരേയും ആശ്ചര്യപ്പെടുത്തിയിരുന്നു. സീസണില്‍ ഒരെറ്റ മത്സരം പോലും കളിക്കാന്‍ കഴിയാതിരുന്ന താരത്തിനായി കഴിഞ്ഞ സീസണില്‍ എട്ട് കോടി രൂപയാണ് ടീം മുടക്കിയത്. പരിക്ക് പിടിവിടാതെ പിടിച്ചിരുന്ന താരത്തിന് വെറും അഞ്ച് മത്സരങ്ങളാണ് കളിക്കാന്‍ കഴിഞ്ഞത്.