കേരളം

kerala

ETV Bharat / sports

ഉറപ്പിക്കാമോ... ഐപിഎല്‍ ഇന്ത്യയില്‍ തന്നെയെന്ന് ബിസിസിഐ കേന്ദ്രങ്ങൾ - ഐപിഎല്‍ 2024

IPL 2024 is likely to be held in India: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പുതിയ സീസണ്‍ ഇന്ത്യന്‍ തന്നെ നടക്കുമെന്ന് റിപ്പോര്‍ട്ട്.

IPL 2024  ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്  ഐപിഎല്‍ 2024  Lok Sabha election 2024
IPL 2024 is likely to be held in India

By ETV Bharat Kerala Team

Published : Jan 10, 2024, 3:24 PM IST

മുംബൈ:പൊതു തെരഞ്ഞെടുപ്പ് (Lok Sabha election 2024) നടക്കാനിരിക്കെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പുതിയ സീസണ്‍ രാജ്യത്തിന് പുറത്തേക്കു പോവുമെന്ന ആശങ്കകള്‍ക്ക് വിരാമം. ഐപിഎല്‍ 2024 ഇന്ത്യയില്‍ തന്നെ അരങ്ങേറുമെന്ന് റിപ്പോര്‍ട്ട്. (IPL 2024 is likely to be held in India) ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

ഐപിഎല്‍ സമയത്താണ് രാജ്യത്ത് പൊതു തെരഞ്ഞടുപ്പും നടക്കുന്നത്. എന്നാല്‍ ടൂര്‍ണമെന്‍റ് രാജ്യത്തിന് പുറത്തേക്ക് പോകില്ല. ആ സമയത്ത് മത്സരങ്ങള്‍ നടത്താന്‍ ഏതെങ്കിലും സംസ്ഥാനം ആഗ്രഹിക്കുന്നില്ലെങ്കിൽ, ന്യായമായ കാരണങ്ങളുണ്ടെങ്കില്‍ മത്സരം മറ്റൊരു വേദിയിലേക്ക് മാറ്റും" - ബിസിസിഐയുമായി ബന്ധപ്പെട്ടയാള്‍ പ്രതികരിച്ചു.

മാര്‍ച്ച് 22-ന് ഐപിഎല്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏതാണ് ഇതേ സമയത്താണ് പൊതു തെരഞ്ഞെടുപ്പ് തീയതിയുടെയും പ്രഖ്യാപനമുണ്ടാവുക. അതേസമയം ഐ‌പി‌എൽ 2024-ന് മുന്നോടിയായുള്ള താരലേലം കഴിഞ്ഞ മാസം ദുബായിൽ പൂര്‍ത്തിയായിരുന്നു. റെക്കോഡുകള്‍ തിരുത്തിക്കുറിച്ച ലേലമായിരുന്നു ഇത്തവണത്തേത്.

ടൂര്‍ണമെന്‍റിന്‍റെ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരമെന്ന റെക്കോഡ് രണ്ടുതവണ ഭേദിക്കപ്പെട്ടതാണ് ലേലത്തിൽ കണ്ടത്. 2023 സീസണിന് മുന്നോടിയായുള്ള താര ലേലത്തില്‍ 18.50 കോടി രൂപയ്‌ക്ക് പഞ്ചാബ് കിങ്‌സ് വാങ്ങിയ ഇംഗ്ലീഷാ താരം സാം കറന്‍റെ പേരിലായിരുന്നു ഇതിന് മുന്നത്തെ റെക്കോഡ്.

എന്നാല്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് സാം കറനെ പിന്നിലാക്കി. 20.50 കോടി രൂപയ്‌ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് കമ്മിന്‍സിനെ സ്വന്തമാക്കിയത്. (IPL 2024 Auction Pat Cummins Sunrisers Hyderabad). രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഓസീസ് നായകനായി ഫ്രാഞ്ചൈസികള്‍ തമ്മില്‍ കനത്ത പോരാട്ടമാണ് നടന്നത്.

കമ്മിന്‍സിനായി ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായിരുന്നു ആദ്യം രംഗത്ത് ഉണ്ടായിരുന്നത്. തുക ഏഴ്‌ കോടി കടന്നതോടെയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രംഗത്ത് എത്തുന്നത്. ഇതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് പിന്മാറുകയും പോരാട്ടം ബാംഗ്ലൂരും ഹൈദരാബാദും തമ്മിലായി മാറുകയും ചെയ്‌തു.

ഒടുവില്‍ ഹൈദാരാബാദ് കമ്മിന്‍സിനെ കൂടാരത്തിലെത്തിക്കാനുള്ള ലേലം പിടിക്കുകയായിരുന്നു. എന്നാല്‍ ലോകത്തെ തന്നെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗിലെ ഏറ്റവും വിലയേറിയ താരമെന്ന റെക്കോഡ് അധിക സമയം തന്‍റെ പേരില്‍ നിലനിര്‍ത്താന്‍ ഓസീസ് ക്യാപ്റ്റനായില്ല. മറ്റൊരു ഓസീസ് താരമായ മിച്ചല്‍ സ്റ്റാര്‍ക്കാണ് റെക്കോഡ് പൊളിച്ചടുക്കിയത്.

രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന മിച്ചല്‍ സ്റ്റാര്‍ക്കിനായി കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് 24.75 കോടിയായിരുന്നു വീശിയത്. (IPL 2024 Auction Mitchell Starc Kolkata Knight Riders ). ഗുജറാത്ത് ടൈറ്റന്‍സിന്‍റെ കനത്ത വെല്ലുവിളിയാണ് സ്റ്റാര്‍ക്കിനായി കൊല്‍ക്കത്തയ്‌ക്ക് മറികടക്കേണ്ടി വന്നത്.

ALSO READ: 'പരിഹാസത്തിന് മറുപടിയുണ്ട്'... പാക് താരം ഹസൻ അലിയുടെ വീഡിയോ വൈറല്‍

ABOUT THE AUTHOR

...view details