മുംബൈ: ഐപിഎല്ലന്‍റെ 15ാം സീസണിലെ ഏറ്റവും മികച്ച ബൗളിങ് ലൈനപ്പ് രാജസ്ഥാൻ റോയൽസിനുണ്ടെന്ന് മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റര്‍ മാത്യു ഹെയ്‌ഡൻ. ബൗളര്‍മാരെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുന്നതിന് ക്യാപ്റ്റൻ സഞ്ജു സാംസണെ അഭിനന്ദിക്കുന്നതായും ഹെയ്‌ഡൻ പറഞ്ഞു. സീസണില്‍ മികച്ച പ്രകടനം നടത്തുന്ന രാജസ്ഥാന്‍ നിലവില്‍ പ്ലേഓഫിന് സമീപത്താണ്.
"സഞ്ജു സാംസണിൽ എന്നെ ഏറ്റവും ആകർഷിച്ചത്, അവൻ തന്‍റെ ബൗളർമാരെ റൊട്ടേറ്റ് ചെയ്യുന്ന രീതിയാണ്. ഈ സീസണില്‍ അവരുടെ ബൗളിങ് ലൈനപ്പ് മറ്റാര്‍ക്കും പിറകിലല്ലെന്നാണ് ഞാന്‍ കരുതുന്നത്. ടോസ് സഞ്ജു സാംസണിന് അനുകൂലമായില്ലെങ്കിലും (പല അവസരങ്ങളിലും), അദ്ദേഹത്തിന്‍റെ ബൗളർമാർ അതിമനോഹരമായി പന്തെറിയുന്നു.