കേരളം

kerala

ETV Bharat / sports

IPL 2022 | ബാംഗ്ലൂരിനെതിരെ പഞ്ചാബിന് ജയം ; പ്ലേ ഓഫ്‌ പ്രതീക്ഷ - പഞ്ചാബ് കിങ്സ്

ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 210 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ബാംഗ്ലൂരിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

IPL 2022  punjab kings vs royal challengers bangalore  IPL 2022 highlights  ഐപിഎല്‍ 2022  പഞ്ചാബ് കിങ്സ്  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
IPL 2022: ബാംഗ്ലൂരിനെതിരെ പഞ്ചാബിന് ജയം; പ്ലേ ഓഫ്‌ പ്രതീക്ഷ

By

Published : May 14, 2022, 6:54 AM IST

മുംബൈ :ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ പഞ്ചാബ് കിങ്‌സിന് 54 റണ്‍സിന്‍റെ തകര്‍പ്പന്‍ വിജയം. ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 210 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ബാംഗ്ലൂരിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

22 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്‌കോറര്‍. വിരാട് കോലി 14 പന്തില്‍ നിന്ന് 20 റണ്‍സും രജത് പാട്ടിദാര്‍ 21 പന്തില്‍ നിന്ന് 26 റണ്‍സ് നേടി. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന രജത്-മാകസ്‌വെല്‍ സഖ്യം നേടിയ 64 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ബാംഗ്ലൂരിന്‍റെ തോല്‍വി ഭാരം അല്‍പം കുറച്ചത്.

ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി (10), മഹിപാല്‍ ലോംറോര്‍ (6), ദിനേഷ് കാര്‍ത്തിക് (11), ഷഹബാസ് അഹമ്മദ് (9), ഹര്‍ഷല്‍ പട്ടേല്‍, വാനിന്ദു ഹസരങ്ക (1) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. മുഹമ്മദ് സിറാജ് (9), ജോഷ്‌ ഹെയ്‌സല്‍വുഡ് (7) എന്നിവര്‍ പുറത്താവാതെ നിന്നു.

പഞ്ചാബിനായി കാഗിസോ റബാദ നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഋഷി ധവാന്‍, രാഹുല്‍ ചാഹര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ഹര്‍പ്രീത് ബ്രാര്‍, ആകാശ്‌ദീപ് സിങ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ടോസ്‌ നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ഇംഗ്ലീഷ്‌ ബാറ്റര്‍മാരായ ജോണി ബെയര്‍സ്‌റ്റോയുടെയും, ലിയാം ലിവിങ്‌സ്‌റ്റണിന്‍റെയും കരുത്തിലാണ് മികച്ച ടോട്ടല്‍ സ്വന്തമാക്കിയത്. ബെയര്‍സ്‌റ്റോ 29 പന്തില്‍ 66 റണ്‍സും ലിവിങ്‌സ്‌റ്റണ്‍ 42 പന്തില്‍ 70 റണ്‍സുമാണ് അടിച്ചെടുത്തത്.

ശിഖര്‍ ധവാന്‍ (15 പന്തില്‍ 21), ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ (16 പന്തില്‍ 19), ഭാനുക രജപക്‌സ (1), ജിതേഷ് ശര്‍മ (9), ഹര്‍പ്രീത് ബ്രാര്‍ (7), ഋഷി ധവാന്‍ (7), രാഹുല്‍ ചഹാര്‍ (2) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. കാഗിസോ റബാദ പുറത്താവാതെ നിന്നു.

also read: ''ധോണി ഇല്ലെങ്കില്‍ ചെന്നൈ എന്ത് ചെയ്യും'' സൂപ്പര്‍ കിങ്‌സ് മാനേജ്മെന്‍റിനെ വിമര്‍ശിച്ച് മുന്‍ പാകിസ്ഥാന്‍ താരം

ബാംഗ്ലൂരിനായി ഹര്‍ഷല്‍ പട്ടേല്‍ നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടി. ഹസരങ്ക നാല് ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ മാക്‌സ്‌വെല്‍ ഷഹബാസ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി. രണ്ട് ഓവറില്‍ 36 റണ്‍സ് വഴങ്ങിയ മുഹമ്മദ് സിറാജും, നാല് ഓവറില്‍ 64 റണ്‍സ് വിട്ടുകൊടുത്ത ഹേയ്‌സല്‍വുഡും അടി വാങ്ങിക്കൂട്ടി.

ജയത്തോടെ പഞ്ചാബ് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തിയപ്പോള്‍ ബാംഗ്ലൂരിന് ഇനിയും കാത്തിരിക്കണം. 13 മത്സരങ്ങളില്‍ ഏഴ്‌ ജയം നേടിയ ബാംഗ്ലൂര്‍ നിലവിലെ പോയിന്‍റ് പട്ടികയില്‍ നാലാമതാണ്. 14 പോയിന്‍റാണ് സംഘത്തിനുള്ളത്. 12 മത്സരങ്ങളില്‍ ആറ് ജയത്തോടെ 12 പോയിന്‍റുമായി പഞ്ചാബ് ആറാമതുണ്ട്.

ABOUT THE AUTHOR

...view details